33 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയും മകനും കണ്ടുമുട്ടി; വൈറലായി ഹൃദയസ്പര്‍ശിയായ വീഡിയോ

 33 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയും മകനും കണ്ടുമുട്ടി; വൈറലായി ഹൃദയസ്പര്‍ശിയായ വീഡിയോ

ബെജിംങ്: മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ അമ്മയുടെയും മകന്റെയും വികാര നിര്‍ഭരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കാണികളുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. നാല് വയസുള്ളപ്പോഴാണ് ലി ജിഗ്വയ്ക്ക് തന്റെ അമ്മയെ നഷ്ടപ്പെടുന്നത്. മുപ്പത്തിയേഴാം വയസില്‍ അമ്മയെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഇന്ന് അദ്ദേഹം.

ലിയ്ക്ക് നാല് വയസുള്ളപ്പോള്‍ സമീപവാസിയായ ഒരാള്‍ കളിപ്പാട്ടം കാണിച്ച് തട്ടിക്കൊണ്ടു പോയി മറ്റൊരു കുടുംബത്തിന് അവനെ വില്‍ക്കുകയായിരുന്നു. 1989ലാണ് സംഭവം നടക്കുന്നത്. അവനെ ആ കുടുംബം പഠിപ്പിച്ചു. ഇന്ന് ലി രണ്ടു കുട്ടികളുടെ അച്ഛനാണ്. എങ്കിലും എന്നും തന്റെ ഗ്രാമത്തെ കുറിച്ചും വീട്ടുകാരെ കുറിച്ചും ലിയെ ഓര്‍ക്കുമായിരുന്നു. 24 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മകനെ അച്ഛന്‍ കണ്ടെത്തിയ സംഭവമാണ് ലി ജിംഗ്വയ്ക്ക് താന്‍ ജനിച്ച കുടുംബത്തെ തേടിയിറങ്ങാന്‍ പ്രചോദനമായത്.

ആ യാത്ര ചെന്നവസാനിച്ചത് 2000 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ്. ജനുവരി ഒന്നിനാണ് ലി തന്റെ അമ്മയെ വീണ്ടും കണ്ടുമുട്ടിയത്. ഇരുവരും കെട്ടിപിടിച്ച് കരയുന്ന ഹൃദയസ്പര്‍ശിയായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

രക്ഷിതാക്കളെ കണ്ടെത്താന്‍ ലി ജിംഗ്വ ഒരു രൂപരേഖ തയ്യാറാക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ആ രൂപരേഖയ്ക്ക് ചൈനയുടെ തെക്ക് പടിഞ്ഞാറുള്ള ഴാതോങ്ങിലെ ഒരു ഗ്രാമവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തിയാണ് ലിയെ തന്റെ കുടുംബത്തെ കണ്ടെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.