ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുളള വാക്സിനേഷന്റെ ആദ്യ ദിനമായ തിങ്കളാഴ്ച 41 ലക്ഷത്തിലധികം കുട്ടികള്‍ വാക്സിനേഷന്‍ സ്വീകരിച്ചു. രാ15 വയസ് മുതല്‍ 18 വയസ് വരെയുളള കുട്ടികള്‍ക്കാണ് ഇന്നലെ മുതല്‍ വാക്സിനേഷന്‍ ആരംഭിച്ചത്. 41,27,468 കുട്ടികള്‍ക്കാണ് കൊവാക്സിന്‍ ഡോസ് നല്‍കിയത്. ഇതോടെ ആകെ നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 146.71 കോടിയായി.
വാക്സിനെടുത്ത കുട്ടികളെ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ചു. നമ്മുടെ രാജ്യത്തെ കുട്ടികളെ കോവിഡില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ പ്രധാന ചുവടുവയ്പ് നടത്തിയിരിക്കുന്നു. വാക്സിനെടുത്ത എല്ലാ യുവ സുഹൃത്തുക്കള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. അവരുടെ മാതാപിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. കൂടുതല്‍ യുവാക്കളോട് വരും ദിവസങ്ങളില്‍ വാക്സിനേഷനെടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 33,750 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ഭീതിക്കിടെ രാജ്യത്ത് മൂന്നാം കൊവിഡ് തരംഗമുണ്ടാകുന്നതായാണ് വിവരം. രാജ്യത്തെ ആക്ടീവ് കേസ്ലോഡ് ഇതോടെ 1,45,582 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.84 ശതമാനമായി.
ഉത്തര്‍പ്രദേശ്(1,66,996), മഹാരാഷ്ട്ര (1,81,561), പശ്ചിമ ബംഗാള്‍(1,03,564), ബിഹാര്‍(1,70,603), തമിഴ്നാട് (1,87,710) എന്നിവ ഒരുലക്ഷത്തിലധികം ഡോസ് വാക്സിന്‍ നല്‍കി. കേരളത്തില്‍ 38,417 ഡോസ് വാക്സിനാണ് ആദ്യ ദിവസം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.