പിണറായിയുടെ കണ്ണ് കമ്മീഷനില്‍; സില്‍വര്‍ ലൈന്‍ പദ്ധതിയെ ചെറുക്കും, കുറ്റികള്‍ പിഴുതെറിയും: കെ. സുധാകരന്‍

പിണറായിയുടെ കണ്ണ് കമ്മീഷനില്‍; സില്‍വര്‍ ലൈന്‍ പദ്ധതിയെ ചെറുക്കും, കുറ്റികള്‍ പിഴുതെറിയും: കെ. സുധാകരന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.

പദ്ധതിയുടെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കുറ്റികള്‍ പിഴുതെറിയുമെന്നും അതുവഴിയുണ്ടാകുന്ന ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചു വരുത്തുന്നതാണെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി.

സില്‍വര്‍ ലൈന്‍ പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് പിണറായിയുടെ കണ്ണെന്നും അത് അനുവദിക്കാന്‍ സാധിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവ്ലിനെക്കാളും കമ്മീഷന്‍ കിട്ടുമെന്നുള്ളത് കൊണ്ടാണ്.

സമര മുഖത്തേക്ക് കുടൂതല്‍ ജനങ്ങളെ കൊണ്ടുവരും. പദ്ധതിയുണ്ടാക്കുന്ന ആഘാതത്തെപ്പറ്റി വീടുവീടാന്തരം കയറി പ്രചാരണം നടത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും സുധാകരന്‍ പറഞ്ഞു.

പഠനം നടത്തുന്നത് സര്‍ക്കാര്‍ നേരിട്ട് തെരഞ്ഞെടുത്ത ഏജന്‍സിയാണ്. അത് കൊണ്ട് തന്നെ അവരുടെ പഠന റിപ്പോര്‍ട്ട് എങ്ങനെയായിരിക്കും എന്ന് ഉറപ്പിക്കാവുന്നതല്ലേയെന്നും സുധാകരന്‍ ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.