തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കാന്‍ യുഡഎഫ് യോഗം ഇന്ന് രാവിലെ ചേരും. കക്ഷിനേതാക്കളുടെ അടിയന്തര യോഗമാണ് രാവിലെ 11 മണിക്ക് നടക്കുക. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കടുത്ത സമരത്തിലേക്ക് പോകാനാണ് ഇന്നലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ തീരുമാനം. സില്‍വര്‍ ലൈനായുള്ള സര്‍വ്വേക്കല്ലുകള്‍ പിഴുതെറിയുമെന്നാണ് ഇന്നലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ചത്.
കൂടാതെ സില്‍വര്‍ ലൈനില്‍ ഭൂമി നഷ്ടപ്പെടുന്നവരെ ചേര്‍ത്ത് താഴേത്തട്ടില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനമുണ്ട്. ഇതിന്റെ തുടര്‍ചര്‍ച്ചകള്‍ ഇന്നുണ്ടാകും. മുഖ്യമന്ത്രി വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ പങ്കെടുക്കണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.