ഒമിക്രോണ്‍ ഭീതി; രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവച്ചു

ഒമിക്രോണ്‍ ഭീതി; രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവച്ചു

ന്യുഡല്‍ഹി: രഞ്ജി ട്രോഫിക്കുമേല്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് കോവിഡ്. രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവച്ചു. രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്തതാണ് തീരുമാനം. രാജ്യത്തെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന രഞ്ജിയുടെ പുതിയ സീസണ്‍ അനിശ്ചിതമായി മാറ്റിവയ്ക്കാനാണ് ബിസിസിഐയുടെ തീരുമാനിച്ചത്.

കഴിഞ്ഞ സീസണിലെ രഞ്ജി കോവിഡ് കാരണം ഉപേക്ഷിച്ചിരുന്നു. ഈ സീസണില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് വീണ്ടും പ്രതിസന്ധിയിലാഴ്ത്തിയത്. ഇന്ത്യയില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെടുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണ് രഞ്ജി ട്രോഫി. അടുത്തിടെ ഐ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സീസണും നീട്ടിവയ്ക്കാന്‍ ദേശീയ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.