ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഭാഗമായ തിരഞ്ഞെടുപ്പ് റാലികള്‍ വിലക്കിയേക്കും. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകും എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തെ കോവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിലാണ് നടപടി. ആരോഗ്യ വകുപ്പിന്റെ നിലപാട് തേടിയ ശേഷമാകും അന്തിമ പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് റാലികള്‍ വെര്‍ച്വല്‍ ആയ് മാത്രം നടത്താന്‍ അനുമതി നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. തെരഞ്ഞെടുപ്പ് റാലികള്‍ അടക്കം നിരോധിയ്ക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്ക്ക് എതിരെ സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ബംഗാള്‍ നിയമ സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.