പൊന്നാനി: മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളി കെ റെയിലിനെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍. ഓരോ 500 മീറ്ററിലും പാലം നിര്‍മിക്കുമെന്നും കെ റെയില്‍ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദത്തിനെതിരെയാണ് ഇ.ശ്രീധരന്‍ രംഗത്തെത്തിയത്. മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍ സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന വഴികളിലെല്ലാം ട്രാക്കിന്റെ ഇരുവശങ്ങളിലും ഭിത്തി നിര്‍മിക്കേണ്ടി വരും. ഇത്തരത്തില്‍ 393 കിലോമീറ്റര്‍ ഭാഗത്ത് ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല വെള്ളം ഒഴുകിപ്പോകുന്ന സ്വാഭാവിക മാര്‍ഗങ്ങള്‍ ഇല്ലാതാകും. പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടിന്റെ അവസ്ഥയാകും 393 കിലോമീറ്ററിലും ആവര്‍ത്തിക്കുക. ഭിത്തികള്‍ക്ക് പകരം വേലികള്‍ നിര്‍മിക്കുന്നതും അപര്യാപ്തമാണ്. ഈ 393 കിലോമീറ്ററിലും 800 റെയില്‍വേ റോഡ് ഓവര്‍ ബ്രിഡ്ജോ റെയില്‍വേ റോഡ് അണ്ടര്‍ ബ്രിഡ്ജോ നിര്‍മിക്കേണ്ടി വരും. ഓരോന്നിനും കുറഞ്ഞത് 20 കോടി രൂപയെങ്കിലും ചിലവ് വരും. ആകെ ചിലവ് 1600 കോടി രൂപ. ഇപ്പോഴത്തെ എസ്റ്റിമേറ്റില്‍ ആ ചിലവ് ഉള്‍പ്പെടുത്തിയിട്ടില്ല. അതുപോലെ ഇതിന്റെ നിര്‍മാണത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നതും പരാമര്‍ശിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ അധിക ഭൂമിക്ക് വേണ്ടി വരുന്ന പണവും സ്ഥലം ഏറ്റെടുക്കാനുള്ള സമയവും പരിഗണിക്കേണ്ടതുണ്ട്. പ്രധാന പദ്ധതികളുടെ ഡിപിആര്‍ പുറത്തു വിട്ടിട്ടില്ലെന്ന വാദവും കളവാണ്. താന്‍ തന്നെ പത്തോളം പ്രധാന പദ്ധതികളുടെ ഡിപിആര്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാം പരസ്യമാക്കിയിട്ടുമുണ്ട്. ചിലവ് കുറച്ചുകാട്ടിയും വസ്തുതകള്‍ മറച്ചുവെച്ചും ജനങ്ങളെ എന്തിനാണ് സര്‍ക്കാര്‍ കബളിപ്പിക്കുന്നതെന്നും ഇ ശ്രീധരന്‍ ചോദിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.