ഒമിക്രോണ്‍: ഇന്ത്യ, ഓസ്‌ട്രേലിയ ഉള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഹോങ്കോങ്

ഒമിക്രോണ്‍: ഇന്ത്യ, ഓസ്‌ട്രേലിയ ഉള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഹോങ്കോങ്

ഹോങ്കോങ്: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഹോങ്കോങ്. ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്കു വിലക്കേര്‍പ്പെടുത്തിയത്. വിമാന സര്‍വീസ് റദ്ദാക്കിയതിനു പിന്നാലെ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബാറുകളും ജിമ്മുകളും സായാഹ്ന റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നതിന് ഹോങ്കോങ്ങില്‍ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ചൈനയെ പോലെ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് നീങ്ങിയിരിക്കുന്നത്. കര്‍ശനമായ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് അതിര്‍ത്തികള്‍ അടയ്ക്കുകയും കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പൊതു പരിപാടികള്‍ നടത്താനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കുന്നില്ല.

ഹോങ്കോങ്ങിലെ വിമാന കമ്പനിയായ കാത്തെ പസഫിക് എയര്‍ലൈന്‍ സ്റ്റാഫില്‍ കണ്ടെത്തിയ വൈറസ് ബാധ അതിവേഗം മറ്റുള്ളവരിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് രാജ്യത്തെ ഒരു പ്രധാന നഗരത്തില്‍ 114 ഒമിക്രോണ്‍ കേസുകള്‍ രേഖപ്പെടുത്തി. വൈറസ് ബാധ ഭൂരിഭാഗവും വിമാനത്താവളത്തില്‍ അല്ലെങ്കില്‍ 21 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ കാലയളവിലാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.