ചാര്‍ട്ടേഡ് വിമാനത്തില്‍ അമൃത്സറിലെത്തിയ 125 പേര്‍ക്ക് കോവിഡ്

ചാര്‍ട്ടേഡ് വിമാനത്തില്‍ അമൃത്സറിലെത്തിയ 125 പേര്‍ക്ക് കോവിഡ്

അമൃത്സര്‍: ചാര്‍ട്ടേഡ് വിമാനത്തില്‍ അമൃത്സറിലെത്തിയ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് അമൃത്സറിലെത്തിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ നിര്‍ബന്ധിത കോവിഡ് പരിശോധനയിലാണ് 125 യാത്രക്കാര്‍ പോസിറ്റീവായത്. മിലാനില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

വ്യാഴാഴ്ച രാവിലെ 11:15 നാണ് വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. 160 യാത്രക്കാരെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കി. പിന്നീട് 125 പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 19 കുട്ടികളെ ടെസ്റ്റ് ചെയ്തിട്ടില്ല. പോസിറ്റീവ് ആയ യാത്രക്കാരെ പഞ്ചാബിലെ വിവിധ ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് അമൃത്സര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

പോസിറ്റീവായ യാത്രക്കാരുടെ ജീനോം സീക്വന്‍സിംഗ് പരിശോധന നടത്തും. അതേസമയം യാത്രക്കാരുടെ കുടുംബാംഗങ്ങള്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. പരിശോധന നടത്തിയ ലാബിനെതിരെയും ഇവര്‍ രംഗത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.