തമിഴ്‌നാട്ടില്‍ രണ്ട് കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു

തമിഴ്‌നാട്ടില്‍ രണ്ട് കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു

ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കല്‍ പേട്ടില്‍ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്കായാണ് വെടിവെച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് ദിനേശ്, മൊയ്തീന്‍ എന്നീ രണ്ട് യുവാക്കളെ പൊലീസ് വെടിവെച്ചു കൊന്നത്.

ഇന്നലെ നടന്ന രണ്ട് കൊലപാതക കേസുകളിലെ പ്രതികളാണ് ഇരുവരും. ഇവരെ പിടുകൂടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ് അപായപ്പെടുത്താനുള്ള ശ്രമം നടന്നെന്ന് പൊലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് സ്വയരക്ഷക്കായി വെടിവെച്ചപ്പോള്‍ രണ്ടുപേരും കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കന്നത്.
ചെങ്കല്‍പേട്ട് എസ്.പി വെള്ള ദുരൈയുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടാനുള്ള ശ്രമം നടന്നത്. മുന്‍പും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

വ്യാഴാഴ്ച വൈകിട്ട് ചെങ്കല്‍ പേട്ടിലെ ഒരു ചായക്കടയിലിരുന്ന 27കാരനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം കുറച്ചകലെയായി വീട്ടില്‍ ടിവി കണ്ടിരുന്ന 22കാരനെയും ഇവര്‍ കൊലപ്പെടുത്തി. ഈ സംഘത്തിലുണ്ടായിരുന്നവരാണ് ദിനേശും മൊയ്തീനും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.