ലാസ് വെഗസ്: വാഹന വിപണിയില്‍ പുതുതരംഗം തീര്‍ക്കാനൊരുങ്ങുകയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. ഒരു ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വെള്ളയും കറുപ്പുമായി കാറിന്റെ പുറത്തെ നിറം മാറ്റാം. ഒപ്പം വെളുത്തതും കറുത്തതുമായ വരകളും കൊണ്ടു വരാനാകും. ഡ്രൈവര്‍ സ്വിച്ച് അമര്‍ത്തിയാല്‍ നിറങ്ങള്‍ മാറി മാറി വരുന്ന വിധത്തിലാണ് പുതുപുത്തന്‍ സാങ്കേതിക വിദ്യ രൂപപ്പെടുത്തിയിരിക്കുന്നത്.
ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രിക് എസ്.യു.വി. മോഡല്‍ കാറിലാണ് ഈ നിറം മാറ്റം അവതരിപ്പിച്ചത്. ആമസോണ്‍ കിന്‍ഡില്‍ ഇ-റീഡറില്‍ ഉപയോഗിച്ചിരിക്കുന്ന അതേ സാങ്കേതിക വിദ്യയാണ് ഈ നിറം മാറ്റത്തിനു പിന്നില്‍. കാറിന്റെ പുറം ചട്ടയെ പൊതിഞ്ഞിരിക്കുന്ന ഇലക്‌ട്രോണിക് ഇങ്കാണ് ഈ നിറം മാറ്റം കൊണ്ടുവരുന്നത്.
കാലഘട്ടത്തിന് അനുസരിച്ച് വാഹനങ്ങളെയും മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ബി.എം.ഡബ്ല്യുവിന്റെ പ്രോജക്ട് ലീഡ് സ്‌റ്റെല്ല ക്ലാര്‍ക്ക് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ അനുദിനം സ്റ്റാസസ് മാറുന്ന, ഓരോ ദിവസവും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതു പോലെ തങ്ങളുടെ കാറിന്റെ നിറവും മാറ്റാന്‍ കഴിയണം. അതാണ് ഇത്തരം ഒരു ആലോചനയ്ക്കു പിന്നിലെന്ന് അവര്‍ പറഞ്ഞു.
മൈക്രോ ക്യാപ്‌സ്യൂള്‍ സാങ്കേതിക വിദ്യയിലൂടെ വെള്ളയുടെയും കറുപ്പിന്റെയും ഘടകങ്ങളിലേക്കു വൈദ്യുതി കടത്തിവിടുമ്പോഴാണ് നിറം മാറ്റം സംഭവിക്കുന്നത്. ലാസ്‌വെഗാസില്‍ നടന്ന വാര്‍ഷിക കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക ഷോയിലാണ് ബി.എം.ഡബ്ല്യു തങ്ങളുടെ നിലവില്‍ പൊതുവില്‍പ്പനയ്ക്ക് ലഭ്യമല്ലാത്ത കണ്‍സപ്റ്റ് കാര്‍ അവതരിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.