സ്പെഷ്യൽ ക്ലിനിക്കുകൾ രൂപീകരിക്കണം; കോവിഡാനന്തര ചികിത്സയുമായി വയനാട്

സ്പെഷ്യൽ ക്ലിനിക്കുകൾ രൂപീകരിക്കണം;  കോവിഡാനന്തര ചികിത്സയുമായി വയനാട്

കല്‍പറ്റ: കോവിഡ് പോസിറ്റീവായി ചികിത്സ പൂര്‍ത്തിയാക്കിയ ആളുകളില്‍ നെഗറ്റീവായ ശേഷവും ചില ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുവരുന്ന സാഹചര്യത്തില്‍ അവരെ ചികിത്സിക്കുന്നതിന് വേണ്ടി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫfസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം, ജില്ലാ/ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ പ്രത്യേക ക്ലിനിക് ഒരുക്കിയിട്ടുണ്ട്.

കോവിഡാനന്തര ചികിത്സയില്‍ പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഇവിടങ്ങളില്‍ ലഭ്യമാണ്. കോവിഡ് പോസിറ്റീവായ ഭൂരിഭാഗം ആളുകളിലും രണ്ടാഴ്ചക്കുള്ളില്‍ തന്നെ രോഗം ഭേദമാകുന്നതായി കണ്ടുവരുന്നുണ്ട്. എന്നാല്‍ ചില ആളുകളില്‍ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്നതായി കാണുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഉള്ള ആളുകള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെയോ ആശ പ്രവര്‍ത്തകരുടെയോ നിര്‍ദേശപ്രകാരം അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തി ചികിത്സ തേടാവുന്നതാണ്. ഇവിടങ്ങളില്‍ പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിക്കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.