കോട്ടയം: കോട്ടയം മോഡിക്കല്‍ കോളേജില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേരിട്ടു. തിരികെ ലഭിച്ച കുഞ്ഞിന് അജയ എന്ന പേരിട്ടത്. കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ് ഐ എസ് റെനീഷ് ആണ് ഈ പേര് നിര്‍ദേശിച്ചത്.
അതിജീവിച്ചവള്‍ എന്ന അര്‍ഥത്തിലാണ് അജയ എന്ന പേരിട്ടതെന്ന് കുട്ടിയുടെ അച്ഛന്‍ എസ് ശ്രീജിത്ത് പറഞ്ഞു. കുഞ്ഞിനെ കണ്ടെത്താന്‍ അന്വേഷണം നടത്തിയ എസ് ഐ ടി എസ് റെനീഷാണ് പേര് നിര്‍ദേശിച്ചതെന്നും വീട്ടുകാര്‍ക്ക് എല്ലാം സമ്മതമായതോടെ പേര് അതുമതിയെന്ന് ഉറപ്പിച്ചെന്നും ശ്രീജിത്ത് പറഞ്ഞു. കുഞ്ഞിനെയും അമ്മ അശ്വതിയെയും ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യും.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതി കോട്ടയത്തെ വനിതാ ജയിലിലാണ്. ഇവരെ ശനിയാഴ്ച ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മെഡികല്‍ കോളജ് ആശുപത്രിയിക്ക് സമീപത്തെ കടയില്‍ നിന്നാണ് ഡോക്ടറുടെ കോട് വാങ്ങിയത്. ഈ കടയിലും ഹോട്ടെലിലും എത്തിച്ചും തെളിവെടുക്കും.
നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയെ ശനിയാഴ്ച ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കും. നീതുവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റവും ഗാര്‍ഹിക-ബാലപീഡന വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.