തെരഞ്ഞെടുപ്പ് തിയതികള്‍ ഇങ്ങനെ:
ഉത്തര്‍പ്രദേശ്: 7 ഘട്ടങ്ങള്‍ - ഫെബ്രുവരി 10, 14, 20, 23, 27 മാര്‍ച്ച് 3, 7
പഞ്ചാബ്: ഫെബ്രുവരി 14
ഗോവ: ഫെബ്രുവരി 14
ഉത്തരാഖണ്ഡ്: ഫെബ്രുവരി 14
മണിപ്പൂര്‍: ഫെബ്രുവരി 27, മാര്‍ച്ച് 3
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലായി 690 നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 18.34 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 8.55 കോടി വനിതകളാണ്. 24.9 ലക്ഷം കന്നി വോട്ടര്‍മാരില്‍ 11.4 ലക്ഷം സ്ത്രീ വോട്ടര്‍മാരാണ്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനത്തോളം വര്‍ധിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
കോവിഡ്, ഒമിക്രോണ്‍ കേസുകളുടെ കുതിച്ചുചാട്ടത്തിനിടെയാണ് അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി പത്ത് മുതല്‍ മാര്‍ച്ച് ഏഴ് വരെ ഏഴ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് പത്തിന് ഫലപ്രഖ്യാപനം. കോവിഡ് ജാഗ്രത ഉറപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിനു ശേഷം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാവരും രണ്ട് ഡോസും എടുത്തിരിക്കണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസും ഉറപ്പ് വരുത്തും.എല്ലാ പോളിങ് സ്റ്റേഷനുകളും സാനിറ്റൈസ് ചെയ്യും.പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു.
പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പരമാവധി ഡിജിറ്റല്‍ പ്രചാരണം നടത്തണം. ജനുവരി 15 വരെ റാലികളും പദയാത്രകളും റോഡ് ഷോകളും സൈക്കിള്‍, ബൈക്ക് റാലികളും നടത്തുന്നതിന് വിലക്കുണ്ട്.വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്തുന്നതിനും വിലക്കുണ്ട്. വീടുകയറി ഉള്ള പ്രചാരണത്തിന് അഞ്ചു പേര്‍ മാത്രമേ പാടൊള്ളൂ.
ഒരു പോളിങ് സ്റ്റേഷനില്‍ 1,250 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. 1,620 പോളിങ് സ്റ്റേഷനുകളില്‍ വനിതാ ജീവനക്കാരെ മാത്രം നിയമിക്കും. ആകെ 2,15,368 പോളിങ് സ്റ്റേഷനുകളാണുള്ളത്. 30,330 അധിക ബൂത്തുകളുണ്ട്.
പ്രായമായവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 80 വയസ്സിനു മുകളില്‍ പ്രായമുള്ളളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വീട്ടിലെത്തിക്കും. കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാം. നിശ്ചിത പരിധിക്കു മുകളില്‍ ശാരീരിക അവശതയുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ഈ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഉത്തര്‍പ്രദേശില്‍ 403 മണ്ഡലങ്ങളും, പഞ്ചാബില്‍ 117 മണ്ഡലങ്ങളും, ഉത്തരാഖണ്ഡില്‍ 70 മണ്ഡലങ്ങളും, മണിപ്പൂരില്‍ 60 മണ്ഡലങ്ങളും, ഗോവയില്‍ 40 മണ്ഡലങ്ങളുമാണ് വിധിയെഴുതുക.
മാര്‍ച്ചില്‍ അഞ്ച് സംസ്ഥാനങ്ങളിലെയും മന്ത്രിസഭകളുടെ കാലാവധി അവസാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.