ന്യുഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പുനരാലോചിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് കൈകൂപ്പി അപേക്ഷിക്കുകയാണെന്ന് മേധാ പട്കര്‍ പറഞ്ഞു. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ല.
ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ അങ്ങനെ ബാധിക്കുമെന്ന പഠനം ഉണ്ടായിട്ടില്ല. ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പോള്‍ തന്നെ അനുഭവിച്ചു കഴിഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കക്ഷി രാഷ്ട്രീയത്തിന് അതീതമായി വികസനത്തെ പിന്തുണയ്ക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വഴങ്ങില്ല. വിമര്‍ശകര്‍ക്ക് വികസനത്തിലൂടെ മറുപടി നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതി ജീവന്‍ മരണ വിഷയമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി കമ്മിഷനില്‍ ഡോക്ടറേറ്റ് നേടിയ ആളാണെന്ന് കെ സുധാകരന്‍ പറഞ്ഞു.
സില്‍വര്‍ ലൈന് എതിരെയുള്ള നിയമ പാരാട്ടത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും. അപാതകളില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ പദ്ധതിയെ ഇരുകൈയും നീട്ടി സ്വീകരിക്കും. പദ്ധതിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.