അഹമ്മദാബാദ്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്തുനിന്ന് പിടികൂടി. ശനിയാഴ്ച രാത്രി കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലിനിടയിലാണ് ബോട്ട് കണ്ടെത്തുന്നത്. 'യാസീന്‍' എന്ന പേരുള്ള പാക് ബോട്ടാണ് പിടികൂടിയത്.
ബോട്ടിലുണ്ടായിരുന്ന 10 പാക് പൗരന്മാരെ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയുടെ ഏഴ് മൈല്‍ ഉള്ളിലാണ് പാകിസ്ഥാന്‍ ബോട്ട് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രണ്ട് ടണ്‍ മത്സ്യവും 600 ലിറ്റര്‍ ഇന്ധനവും ബോട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനായി ബോട്ട് പോര്‍ബന്തറിലേക്ക് കൊണ്ട് വരുമെന്നും അധികൃതര്‍ അറിയിച്ചു. സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയതായി നാവികസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.