വാഷിംഗ്ടണ്‍:ആഗോള സിനിമാ രംഗത്ത് ഓസ്കറിനു സമാന്തരമായി അംഗീകരിക്കപ്പെടുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം കരസ്ഥമാക്കി നെറ്റ്ഫ്ളിക്സ് ചിത്രമായ 'ദ പവര്‍ ഓഫ് ദ ഡോഗ്'. സക്സഷന്‍ ആണ് മികച്ച സീരീസായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഫീച്ചര്‍ ഫിലിം ഡയറക്ടര്‍ക്കുള്ള പുരസ്കാരം ദി പവര്‍ ഓഫ് ദി ഡോഗ് സംവിധായിക ജെയിന് കാംപിയോണ്‍ സ്വന്തമാക്കി.
ട്വിറ്ററിലൂടെയാണ് ഹോളിവുഡ് ഫോറിന് പ്രസ്സ് അസോസിയേഷന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കോവിഡിനെ തുടര്‍ന്ന് പതിവിന് വിപരീതമായി താര സമ്പന്നത ഒഴിവാക്കിയായിരുന്നു ഈ വര്‍ഷത്തെയും പുരസ്കാര പ്രഖ്യാപനം. 'നോ ടൈം ടു ഡൈ' ഇത്തവണ മികച്ച സംഗീതത്തിനുള്ള ബഹുമതി കരസ്ഥമാക്കി.
മികച്ച നടനായി വില്‍ സ്മിത്ത് (കിംഗ് റിച്ചാര്‍ഡ്) തിരഞ്ഞെടുക്കപ്പെട്ടു. നിക്കോള്‍ കിഡ്മാനാണ് മികച്ച നടി (ബീയിംഗ് ദ റിക്കാര്‍ഡോസ്). ദ പവര്‍ ഓഫ് ദ ഡോഗിനൊപ്പം കന്നെത്ത് ബ്രനാഗിന്റെ ബെല്‍ഫാസ്റ്റ് നോമിനേഷനില്‍ മുന്നിട്ടു നിന്നു. ജനപ്രിയ സൗത്ത് കൊറിയന്‍ സീരീസ് സ്ക്വിഡ് ഗെയിമും മികച്ച ടിവി സീരീസ്-ഡ്രാമ, മികച്ച നടന് - സീരീസ്, മികച്ച നടന് -സീരീസ് എന്നീ വിഭാഗങ്ങളില്‍ നോമിനേഷന് ചെയ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.