അബുദബി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ യുഎഇ പൗരന്മാർക്ക് പ്രഖ്യാപിച്ച യാത്രാവിലക്ക് പ്രാബല്യത്തിലായി. വാക്സിനെടുക്കാത്ത പൗരന്മാരോട് വിദേശയാത്ര നടത്തരുതെന്നാണ് നിർദ്ദേശം. വാക്സിനെടുത്തവരാണെങ്കില്‍ ബൂസ്റ്റർ ഡോസ് എടുക്കേണ്ടസമയമായെങ്കില്‍ അതും പൂർത്തീകരിച്ചിരിക്കണമെന്നാണ് നിർദ്ദേശം. നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവുമാണ് പൗരന്മാർക്കുളള യാത്രാമാർഗനിർദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ആരോഗ്യ കാരണങ്ങളാല്‍ വാക്സിനെടുക്കാന്‍ സാധിക്കാത്തവർ, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് ഇളവ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.