ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25%; ഡല്‍ഹിയില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25%; ഡല്‍ഹിയില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. റെസ്റ്റോറന്റുകളിലും ബാറുകളിലും ഇരുന്നു ഭക്ഷണം കഴിക്കുന്ന രീതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. പാഴ്‌സല്‍ വിതരണം, ഹോം ഡെലിവറി എന്നിവ തടസം കൂടാതെ നടത്തും. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി യോഗം വിളിച്ചതിന് പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കോവിഡ് കേസുകളിലും ഒമിക്രോണ്‍ കേസുകളിലും വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി യോഗം വിളിച്ചത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പങ്കെടുത്ത യോഗത്തില്‍, കേസുകളിലെ വര്‍ധന പരിശോധിക്കാനും നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.

ഇതിനിടെ ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 19,166 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ്. 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.