ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥി ധീരജിന്റെ മരണത്തിന് കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുത്തേറ്റ് ഹൃദയത്തിന്റെ അറകള്‍ തകര്‍ന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് മൂന്ന് സെന്റിമീറ്റര്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ചതവുകളുമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രണ്ടുപേരെയും കുത്തിയത് നിഖില്‍ പൈലി തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. നിഖില്‍ പൈലിക്ക് ഒപ്പമുണ്ടായിരുന്നവരെ പൊലീസ് തിരിച്ചറിഞ്ഞു. കത്തി കൈയില്‍ കരുതിയത് മറ്റൊരു കേസില്‍ ജീവന് ഭീഷണിയുള്ളതിനാലെന്നും സൂചന.
പുറത്ത് നിന്നെത്തിയവര്‍ കോളജ് പരിസരത്ത് എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ധീരജിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. പുറത്ത് നിന്നുള്ളവര്‍ എത്തിയത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.