ലണ്ടന്‍: കഴിഞ്ഞവര്‍ഷം ലോകത്ത് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനിലയെന്ന് യൂറോപ്യന്‍ യൂണിയന്‍ ശാസ്ത്രജ്ഞര്‍. ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു 2021 എന്നാണ് യൂറോപ്യന്‍ യൂണിയണിലെ കോപര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ആഗോള താപനത്തിന് കാരണമായ കാര്‍ബണ്‍ ഡയോക്സൈഡിന്റെയും മീഥൈനിന്റെയും അളവാണ് ചൂടേറാന്‍ കാരണം.
കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥൈന്‍ എന്നീ വാതകങ്ങളുടെ സാന്നിധ്യം അന്തരീക്ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷങ്ങളായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരീക്ഷ താപനില രേഖപ്പെടുത്താന്‍ ആരംഭിച്ച 1850 മുതലുള്ള രേഖകള്‍ കണക്കിലെടുത്താണ് ഇക്കാര്യം പറയുന്നത്. 2021 ലെ ശരാശരി ആഗോള താപനില 1.1-1.2 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്നത്.
കാലാവസ്ഥാ വ്യതിയാനം വെളളപ്പൊക്കങ്ങളുടെ സാധ്യത 20 ശതമാനം വര്‍ധിപ്പിച്ചുവെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.
2020, 2016 എന്നിവയാണ് ഇതിനു മുന്‍പ് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ വര്‍ഷങ്ങള്‍. 2015-ലെ പാരിസ് ഉടമ്പടി പ്രകാരം ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിയന്ത്രിച്ച് നിര്‍ത്തും എന്നായിരുന്നു ഉടമ്പടിയില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ പറഞ്ഞിരുന്നത്.
ഈ അളവില്‍ നിയന്ത്രിച്ച് നിര്‍ത്താനായാല്‍ ആഗോള താപനിലയുടെ വര്‍ധന മൂലം ഉണ്ടായേക്കാവുന്ന ഗുരുതരമായ ആഘാതങ്ങളെ ഒരു പരിധി വരെയെങ്കിലും തടഞ്ഞ് നിര്‍ത്താനാവും എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിന് വേണ്ടി 2030 ആകുമ്പോള്‍ നിലവിലെ കാര്‍ബണ്‍ പുറന്തള്ളല്‍ പകുതിയായെങ്കിലും കുറക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിച്ചതോടു കൂടി ചൂട് വരും വര്‍ഷങ്ങളിലും കൂടാനാണ് സാധ്യത. യൂറോപ്പ്, ചൈന എന്നിവിടങ്ങളിലെ പ്രളയം മുതല്‍ സൈബീരിയ, അമേരിക്ക എന്നിവിടങ്ങളിലെ കാട്ടുതീ വരെയുള്ള സംഭവങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവ് കുറയ്ക്കാനുള്ള സൂചന നല്‍കുന്നു.
കഴിഞ്ഞ വേനല്‍ക്കാലത്ത് യൂറോപ്പില്‍ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം കാരണം തുര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ കാട്ടുതീ വന്‍ നാശം വിതച്ച സംഭവവും ലോകത്തെ നടുക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.