മദ്യപിച്ചെത്തി അമ്മയെ തല്ലിച്ചതച്ച് മകന്റെ ക്രൂരത; സൈനികന്‍ പൊലീസ് കസ്റ്റഡിയില്‍

 മദ്യപിച്ചെത്തി അമ്മയെ തല്ലിച്ചതച്ച് മകന്റെ ക്രൂരത; സൈനികന്‍ പൊലീസ് കസ്റ്റഡിയില്‍

ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് മകന്‍ അമ്മയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൂണ്ടുപലക ജംങ്ഷനു സമീപം താമസിക്കുന്ന സൈനികനായ സുബോധാണു മദ്യപിച്ചെത്തി അമ്മ ശാരദയെ ക്രൂരമായി മര്‍ദിച്ചത്. സുബോധിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയിലാണ് സംഭവം. സുബോധിന്റെ ചേട്ടന്‍ സുകുവാണ് അമ്മയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയത്. ശാരദാമ്മയും രോഗിയായ ഭര്‍ത്താവും സുകുവാണ് വീട്ടിലുള്ളത്. അവധിക്ക് വിട്ടിലെത്തുമ്പോഴെല്ലാം ഇയാള്‍ അമ്മയ മര്‍ദ്ദിക്കാറുള്ളതായി അയല്‍വാസികളും പറയുന്നു.

ഇന്നലെ വൈകുന്നേരം സുബോധ് മദ്യപിച്ചെത്തി അമ്മയുടെ കൈയില്‍ കിടക്കുന്ന വളയും മാലയും ഊരി മാറ്റാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതോടെയാണ് ഇയാള്‍ 70കാരിയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അമ്മയുടെ മൊഴിയും രേഖപ്പെടുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.