പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി

പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി

കൊച്ചി : സീറോ മലബാർ സഭയുടെ സാമൂഹിക- രാഷ്ട്രീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി. സത്യദർശനം മാസിക ചീഫ് എഡിറ്റർ, അത്മായ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമാ വിദ്യാനികേതൻ്റെ ഡീൻ ഓഫ് സ്റ്റഡീസ്, ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള CARPൻ്റെ ഡയറക്ടർ തുടങ്ങി വിവിധ നിലകളിൽ അദ്ദേഹം ചെയ്യുന്ന സേവനങ്ങൾക്കു പുറമെയാണ് പുതിയ നിയമനം.

ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കമ്മീഷൻ ചെയർമാനായും . ബിഷപ്പ് മാർ തോമസ് ചക്കിയാത്ത്, ബിഷപ്പ് മാർ റമീജിയസ് ഇഞ്ചനാനിയിൽ, , ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവർ അംഗങ്ങളായും പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ സെക്രട്ടറിയായി സീറോ മലബാർ സഭയുടെ പി ആർ ഒ കൂടിയായ റവ.ഡോ.എബ്രഹാം കാവിൽപുരയിടവും സേവനമനുഷ്ഠിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.