വത്തിക്കാന്‍ സിറ്റി:റോമിലെ സംഗീത റെക്കോര്‍ഡ് ഷോപ്പിലേക്ക് മുന്നറിയിപ്പും പരിവാരങ്ങളുമില്ലാതെ കടന്നു ചെന്ന് കടയുടമയെയും പരിസര വാസികളെയും സംഭ്രമത്തിലാഴ്ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ചൊവ്വാഴ്ച വൈകിട്ടാണ്്, ഔപചാരികതകള്‍ മാറ്റി നിര്‍ത്തി പന്തീയോണിന് സമീപമുള്ള വിയാ ഡെല്ല മിനര്‍വയിലെ പഴയ റെക്കോര്‍ഡ് ഷോപ്പായ 'സ്റ്റീരിയോസൗണ്ട്' പാപ്പാ സന്ദര്‍ശിച്ചത്.
ആര്‍ച്ച്ബിഷപ്പായിരുന്ന കാലം മുതല്‍, റോം സന്ദര്‍ശന വേളയില്‍ വിയാ ഡെല്ല സ്‌ക്രോഫയിലെ കാസ ഡെല്‍ ക്ലീറോയില്‍ താമസിച്ചിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തുള്ള 'സ്റ്റീരിയോസൗണ്ടി'ലെ കസ്റ്റമര്‍ ആയിരുന്നു. കടയുടമയുമായും സ്‌നേഹബന്ധം പുലര്‍ത്തിപ്പോന്നു. വെള്ള നിറത്തിലുള്ള ഫിയറ്റ് 500 എല്‍ കാറില്‍ വൈകുന്നേരം 7 മണിയോടെ എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാന്‍ വഴിയാത്രക്കാര്‍ പരിസരത്തു നിറഞ്ഞു.
അടുത്തിടെ നവീകരിച്ച കട ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ചെന്ന് വത്തിക്കാന്‍ കാര്യാലയത്തിലെ മാധ്യമ വിഭാഗം മേധാവി മാറ്റിയോ ബ്രൂണി പറഞ്ഞു. പത്തു മിനിറ്റോളം കടയുടെ ഉള്ളില്‍ ചുറ്റിക്കറങ്ങുകയും ചെയ്തു. വയോധികയായ കട ഉടമ ലെറ്റിസിയയെയും അവരുടെ മകളെയും മരുമകനെയും അനുഗ്രഹിച്ചു. ഒരു 33 ആര്‍പിഎം ശാസ്ത്രീയ സംഗീത റെക്കോര്‍ഡ് നീല പേപ്പറില്‍ പൊതിഞ്ഞ് മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു, കടയുടമയുടെ മകള്‍.
തടിച്ചുകൂടിയ ചെറിയ ജനക്കൂട്ടം മാര്‍പ്പാപ്പ പുറത്തേക്കുവരുന്ന ചിത്രമെടുക്കാന്‍ സ്മാര്‍ട്ട് ഫോണുകളുമായി അണിനിരന്നു. മാര്‍പ്പാപ്പയുടെ സംഗീതാഭിരുചിയെപ്പറ്റിയുള്ള ചര്‍ച്ചയുമായി ചിരിച്ചുല്ലസിച്ചുനിന്ന അവരില്‍ ഭൂരിഭാഗം പേരും യുവാക്കളായിരുന്നു.
2015 സെപ്തംബര്‍ 4-ന് ഉച്ചകഴിഞ്ഞ്, ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ കണ്ണട ഫ്രെയിമുകള്‍ മാറ്റുന്നതിനായി മുന്നറിയിപ്പില്ലാതെ റോമിലെ ഒരു ഒപ്റ്റിക്കല്‍ ഷോപ്പിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. 2016 ഡിസംബര്‍ 21-ന് ഗ്രിഗോറിയോ സെവന്‍ത് ഏരിയയിലെ ഫിസിയോയിടോപ്പ് ഓര്‍ത്തോപീഡിക് ഷോപ്പ് സന്ദര്‍ശിച്ചു , പുതിയ ഷൂസ് വാങ്ങാന്‍. അതും ആഗോള വാര്‍ത്തയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.