കോവിഡ് മരുന്നുകളുടെ അമിത ഉപയോഗം ആപത്ത്; സ്വയം ചികിത്സ പാടില്ല: നിതി ആയോഗ്

  കോവിഡ് മരുന്നുകളുടെ അമിത ഉപയോഗം ആപത്ത്; സ്വയം ചികിത്സ പാടില്ല: നിതി ആയോഗ്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് സ്വയം ചികില്‍സ പാടില്ലെന്ന് വ്യക്തമാക്കി നീതി ആയോഗ്. പ്രതിരോന്റെ ഭാഗമായി വിശ്വസ്ത സ്രോതസില്‍ നിന്നല്ലാതെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടാതെ കോവിഡ് ചികില്‍സാ പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുത്തിയ മരുന്നുകള്‍ ആണെങ്കിലും അമിതമായ ഉപയോഗം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നും നീതി ആയോഗ് അംഗം വികെ പോള്‍ വ്യക്തമാക്കി.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ മാസ്‌ക് ധരിക്കുക, തുടര്‍ച്ചയായ പനിയുണ്ടെങ്കില്‍ പാരസിറ്റമോള്‍ കഴിക്കുക, ചുമയ്ക്ക് സിറപ്പ്, കൃത്യമായ ഇടവേളകളില്‍ ആഹാരം, വെള്ളം, വിശ്രമം തുടങ്ങിയ കാര്യങ്ങളാണ് രോഗ പ്രതിരോധത്തിനായി സ്വീകരിക്കേണ്ടത്. അതേസമയം തന്നെ കോവിഡ് വാക്സിനുകള്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ആണെന്നും, വാക്സിന്‍ എടുത്താലും കോവിഡ് ബാധിച്ചാലും രോഗം വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്നും നീതി ആയോഗ് വ്യക്തമാക്കി.

എന്നാല്‍ വാക്സിന്‍ എടുക്കുന്നത് കൊണ്ടുള്ള വലിയ ഗുണം രോഗം വന്നാലും അത് തീവ്രമാകില്ല എന്നതാണ്. രോഗത്തെ അകറ്റാനുള്ള ഏറ്റവും മികച്ച മാര്‍ഗം മുഖാവരണം ധരിക്കുകയാണെന്നും നീതി ആയോഗ് അംഗം വി.കെ പോള്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.