ദിലീപിന്റെ വീട്ടില്‍ മിന്നല്‍ പരിശോധന; ഗേറ്റ് ചാടിക്കടന്ന് ക്രൈംബ്രാഞ്ച് സംഘം

ദിലീപിന്റെ വീട്ടില്‍ മിന്നല്‍ പരിശോധന; ഗേറ്റ് ചാടിക്കടന്ന് ക്രൈംബ്രാഞ്ച് സംഘം


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ക്രൈംബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന. വീടിന്റെ അടച്ചിട്ടിരുന്ന ഗേറ്റ് ചാടിക്കടന്നാണ് 11.45 ഓടെ അന്വേഷണ സംഘം അകത്ത് കടന്നത്.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോസ്ഥന്‍ ഉള്‍പ്പടെയുള്ളവരെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദിലീപിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടക്കുന്നത്.

കേസില്‍ ദിലീപ്  ജാമ്യം തേടി നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് പൊലീസ് കോടതിയെ  അറിയിച്ചിട്ടുണ്ട്. നാളെ വീണ്ടും കേസ് പരിഗണിക്കാനെടുക്കും.

തന്റെ  ചുമലില്‍ കൈ വച്ച പൊലീസുദ്യോഗസ്ഥന്റെ കൈവെട്ടുമെന്നും മറ്റൊരു ഉദ്യോഗസ്ഥനെ ലോറി ഇടിച്ച് കൊല്ലുമെന്നും ദിലീപ് പറഞ്ഞതായാണ് ബാലചന്ദ്ര കുമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. അതിന്റെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത്.

ദിലീപിന്റെ ആലുവയിലെ വീട്ടിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫിസിലുമാണ് റെയ്ഡ് നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.