ആറു ഭാര്യമാരില്‍ 28 മക്കള്‍; ദക്ഷിണാഫ്രിക്കയിലെ സുലു രാജാവിന്റെ പിന്തുടര്‍ച്ചാവകാശത്തിനു നിയമയുദ്ധം

ആറു ഭാര്യമാരില്‍ 28 മക്കള്‍; ദക്ഷിണാഫ്രിക്കയിലെ സുലു രാജാവിന്റെ പിന്തുടര്‍ച്ചാവകാശത്തിനു നിയമയുദ്ധം

ജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയിലെ സുലു രാജാവിന്റെ പിന്തുടര്‍ച്ചാവകാശത്തിനായി നിയമയുദ്ധം . ആറു ഭാര്യമാരും , 28 മക്കളുമാണ് സുലു രാജാവിനുള്ളതെന്നിരിക്കേ തങ്ങളുടെ വിവാഹം മാത്രമാണ് നിയമപരമായി നടന്നതെന്നും ബാക്കി അഞ്ചു വിവാഹങ്ങള്‍ പരമ്പരാഗത ആചാരപ്രകാരമായിരുന്നെന്നും അവകാശപ്പെട്ടാണ്് ആദ്യ ഭാര്യ സിബോംഗില്‍ ദാല്‍മിനി കോടതിയിലെത്തിയത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സുലു രാജാവ് ഗുഡ്വില്‍ സ്വെലിത്തിനി മരണപ്പെട്ടത്.സുലു രാജാവിന് എക്‌സിക്യൂട്ടീവ് അധികാരമില്ലെങ്കിലും തന്റെ പ്രജകളുടെ മേല്‍ വലിയ ധാര്‍മ്മിക സ്വാധീനം ഉണ്ടായിരുന്നു. ഹെക്ടര്‍ കണക്കിന് ഭൂമിയും നിരവധി കൊട്ടാരങ്ങളും മറ്റ് സ്വത്തുക്കളും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്.

രാജാവിന്റെ ഏക നിയമാനുസൃത വിധവ താനാണെന്ന് സിബോംഗില്‍ വാദിക്കുന്നു. സിബോംഗില്‍ രാജ്ഞിയുടെ മക്കളായ രാജകുമാരി നതോംബിജോസുതുവും രാജകുമാരി നാഥന്‍ഡോയന്‍കോസിയും വില്‍പത്രത്തില്‍ തങ്ങളുടെ പങ്ക് അവകാശപ്പെട്ടിട്ടുണ്ട്. അവരും സിംഹാസനത്തിനായുള്ള മത്സരത്തിലാണ്.

ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന 11 ദശലക്ഷത്തിലധികം വരുന്ന സുലുക്കളുടെ മേലുള്ള അവകാശം തന്റെ പ്രിയപ്പെട്ട മൂന്നാമത്തെ ഭാര്യ ഷിയിവെ മാന്ത്‌ഫോംബി ദ്‌ലാമിനിക്ക് നല്‍കി ഗുഡ്വില്‍ സ്വെലിത്തിനി വില്‍പ്പത്രം തയ്യാറാക്കിയിരുന്നു. എന്നാല്‍, മാന്ത്‌ഫോംബിയുടെ അപ്രതീക്ഷിത മരണത്തെത്തുടര്‍ന്ന് കിരീടധാരണം നടന്നില്ല.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.