വിദേശത്ത് നിന്നും എത്തുന്നവർക്ക് ക്വാറന്‍റീന്‍ ഒഴിവാക്കാം, നിർദ്ദേശം ഇങ്ങനെ

വിദേശത്ത് നിന്നും എത്തുന്നവർക്ക് ക്വാറന്‍റീന്‍ ഒഴിവാക്കാം, നിർദ്ദേശം ഇങ്ങനെ

യുഎഇ അടക്കമുളള വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ നെഗറ്റീവ് പിസിആ‍ർ കോവിഡ് ടെസ്റ്റ് റിസല്‍റ്റുണ്ടെങ്കില്‍ നിർബന്ധിത ക്വാറന്‍റീനില്‍ ഇളവ് നല്കും. നെഗറ്റീവ് റിസല്‍റ്റ് ഇല്ലാതെ വരുന്നവർക്ക് തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളത്തില്‍ ടെസ്റ്റ് എടുക്കുന്നതിനുളള സൗകര്യവുമുണ്ട്. വിമാനത്താവളത്തില്‍ പിസിആർ ടെസ്റ്റ് സൗകര്യമില്ലാത്തവർ ഏഴുദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനിലോ അതല്ലെങ്കില്‍ ഹോം ക്വാറന്‍റീനിലോ ആയിരിക്കണം. ക്വാറന്‍റീനില്‍ ഇളവ് വേണമെന്ന് ആഗ്രഹിക്കുന്നവ‍ർ www. newdelhiairport.in വെബ്സൈറ്റില്‍ പിസിആർ ടെസ്റ്റ് റിസല്‍റ്റ് യാത്രയ്ക്ക് 72 മണിക്കൂർ മുന്‍പ് സമർപ്പിക്കണം.

ഗ‍ർഭിണികള്‍, ഗുരുതര അസുഖങ്ങളുളളവർ, കുടുംബത്തില്‍ മരണൺ നടന്നവർ, പത്തുവയസിനു താഴെയുളള കുട്ടികള്‍ക്ക് എന്നിവർക്ക് ഇളവ് അനുവദിക്കും. ആരോഗ്യസംബന്ധമായ സാക്ഷ്യപത്രവും വെബ് സൈറ്റില്‍ നല്കണം. ഇന്ത്യയിലേക്ക് യാത്രചെയ്യുകയാണോ, അറിയുക ഇക്കാര്യം യാത്രചെയ്യാനുദ്ദേശിക്കുന്ന എയർ ലൈന്‍ കമ്പനി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നിർദ്ദേശിച്ചിട്ടുളളതെന്ന് കൃത്യമായി മനസിലാക്കുക ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിർദ്ദേശിക്കുന്നുണ്ട്.

വിമാനത്തിലേക്ക് കയറുമ്പോള്‍ തെർമല്‍ സ്ക്രീനിംഗ് ഉണ്ടാകും. യാത്രയില്‍ സാമൂഹിക അകലം ഉറപ്പുവരുത്തുക. യാത്ര ചെയ്യുമ്പോള്‍ ആരോഗ്യസാക്ഷ്യപത്രം സമർപ്പിച്ചിരിക്കണം. ഇല്ലാത്തവർ യാത്രയില്‍ സാക്ഷ്യപത്രം പൂരിപ്പിച്ച ശേഷം ആരോഗ്യപ്രവർത്തകർക്ക് കൈമാറിയിരിക്കണം. മാസ്ക് ധരിക്കുക, ശുചിത്വം പാലിക്കുകയെന്നതടക്കമുളള കാര്യങ്ങള്‍ ജീവനക്കാ‍ർ പരിശോധിക്കും. ഇന്ത്യയിലെത്തുമ്പോള്‍ അസുഖ ലക്ഷണങ്ങളുളളവരാണെങ്കില്‍ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് വേണം പ്രവർത്തിക്കാന്‍. ശരീരോഷ്മാവ് പരിശോധനയ്ക്ക് ശേഷം 14 ദിവസത്തെ ഹോം ക്വാറന്‍റീനില്‍ പോകുന്നവ‍ർ ആരോഗ്യപ്രവർത്തക‍ർക്ക് വിവരങ്ങള്‍ കൈമാറണം.

നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റുണ്ടെങ്കില്‍ 14 ദിവസത്തെ ക്വാറന്‍റീനില്‍ ഇളവ് നല്കും റിസല്‍റ്റ് ഇല്ലാത്തവർക്ക് ആദ്യ ഏഴുദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനും പിന്നീടുളള ഏഴുദിവസം ഹോം ക്വാറന്‍റീനും വേണം. ഏഴുദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്യുമ്പോള്‍ റിസല്‍റ്റ് നെഗറ്റീവ് ആണെങ്കിലും പിന്നീടുളള ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിർദ്ദേശം. അസുഖ ലക്ഷങ്ങളുണ്ടെങ്കില്‍ ആരോഗ്യാവസ്ഥ അനുസരിച്ച് ചികിത്സ തേടണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.