തിരുവനന്തപുരം: ബസ് നിരക്കു വര്‍ധന ഫെബ്രുവരി ഒന്നു മുതല്‍ നടപ്പാക്കാന്‍ ആലോചന. ഗതാഗത വകുപ്പിന്റെ ശുപാര്‍ശയ്ക്കു മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. 2.5 കിലോമീറ്റര്‍ ദൂരത്തിനു മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയാക്കി ഉയര്‍ത്താനാണു ശുപാര്‍ശ. തുടര്‍ന്നുള്ള ദൂരത്തില്‍ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും.
ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള (മഞ്ഞ റേഷന്‍ കാര്‍ഡ്) വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാര്‍ഥികളുടെയും മിനിമം ചാര്‍ജ് അഞ്ച് രൂപയായി കൂട്ടും. 1.5 കിലോമീറ്ററിന് ഒരു രൂപയും അഞ്ച് കിലോമീറ്ററിനു രണ്ട് രൂപയുമാണ് നിലവില്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി അഞ്ച് രൂപയാക്കാനാണു നിര്‍ദേശം. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനുമിടയ്ക്കു സര്‍വീസ് ആരംഭിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ 50% അധിക നിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.