ഇതര സംസ്ഥാനങ്ങളില്‍ വെച്ചുള്ള കോവിഡ് മരണത്തിനും ബന്ധുക്കള്‍ക്ക് ധനസഹായം ലഭിക്കും

ഇതര സംസ്ഥാനങ്ങളില്‍ വെച്ചുള്ള കോവിഡ് മരണത്തിനും ബന്ധുക്കള്‍ക്ക് ധനസഹായം ലഭിക്കും

തിരുവനന്തപുരം: കോവിഡ് ബാധയെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ വെച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കും കോവിഡ് ധനസഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നും സഹായം ലഭിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാകും സംസ്ഥാനം സഹായം അനുവദിക്കുക.

സഹായം ലഭിക്കുന്നതിന് തുസംബന്ധിച്ച് സാക്ഷ്യ പത്രം അധികൃതര്‍ക്ക് കൈമാറണം. കൂടാതെ കോവിഡ് സര്‍ട്ടിഫിക്കറ്റും മരണസര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ദുരന്ത നിവാരണ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കാസര്‍കോട് കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ കത്ത് പരിശോധിച്ച ശേഷമാണ് ഇതര സംസ്ഥാനങ്ങളില്‍ വെച്ച് മരിച്ച കേരളത്തിലുള്ളവരുടെ കുടുംബങ്ങള്‍ക്കും സഹായം അനുവദിക്കാന്‍ ഉത്തരവായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.