അതിര്‍ത്തിയിലെ ഏകപക്ഷീയമായ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും; മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി

അതിര്‍ത്തിയിലെ ഏകപക്ഷീയമായ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും; മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഏതെങ്കിലും തരത്തില്‍ ഏകപക്ഷീയമായ നീക്കങ്ങളുണ്ടായാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതിരോധിക്കുമെന്ന് സംയുക്ത സേനാ മേധാവി എം.എം നരവനെ. അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സേനാ മേധാവിയുടെ മുന്നറിയിപ്പ്.

രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് തുല്യ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തില്‍ പരിഹരിക്കണം. ഇന്ത്യയുടെ സമാധാനത്തിനുള്ള ആഗ്രഹം സ്വന്തം കരുത്തില്‍ നിന്ന് രൂപപ്പെട്ടതാണെന്നും അതിനെ മറ്റുവിധത്തില്‍ തെറ്റിദ്ധരിക്കേണ്ടെന്നും നരവനെ വ്യക്തമാക്കി. അതിര്‍ത്തിയിലെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ഏകപക്ഷീയമായി ശ്രമിച്ചാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അതിവേഗ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കൂടാതെ തീവ്രവാദ മേഖലയില്‍ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് മുന്‍പ് തന്നെ പ്രകടമാക്കിയിട്ടുള്ളതാണെന്നും എം എം നരവണെ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.