നടിയെ ആക്രമിച്ച കേസിലെ വിഐപി കോട്ടയം സ്വദേശിയെന്ന് സൂചന; ശബ്ദസാമ്പിള്‍ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിലെ വിഐപി കോട്ടയം സ്വദേശിയെന്ന് സൂചന; ശബ്ദസാമ്പിള്‍ പരിശോധിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ സഹായിച്ച വിഐപിയെ കുറിച്ച് അന്വേഷണ സംഘത്തിന് സൂചന കിട്ടിയതായി റിപ്പോര്‍ട്ട്. കോട്ടയം സ്വദേശിയായ വ്യവസായിയാണ് ഈ വിഐപി എന്നാണ് അറിയുന്നത്. സാക്ഷി ബാലചന്ദ്രകുമാര്‍ ഇക്കാര്യം തിരിച്ചറിഞ്ഞതായാണ് സൂചന.

രാഷ്ട്രീയ ബന്ധം കൂടിയുള്ള വ്യക്തി ഹോട്ടല്‍ ബിസിനസുമായി ബന്ധപ്പെട്ട ആളാണെന്നാണ് അന്വേഷണ സംഘവും പറയുന്നത്. സ്ഥിരീകരിക്കാന്‍ ശബ്ദ സാമ്പിള്‍ പരിശോധിക്കും. ബാലചന്ദ്രകുമാര്‍ സിനിമാ ചര്‍ച്ചയ്ക്കായി നടന്റെ വീട്ടിലുണ്ടായിരുന്ന ദിവസം ഈ പറയപ്പെടുന്ന വിഐപി അവിടെ എത്തിയിരുന്നു.

കേസ് അന്വേഷണത്തില്‍ നിന്നും ഡിജിപി ബി സന്ധ്യയെ ഒഴിവാക്കണമെന്ന് ദിലീപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ വിഐപി ഒരു മന്ത്രിയെ നേരിട്ട് വിളിച്ചു പറഞ്ഞിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തുചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കുമെന്നുമാണ് അന്ന് വിഐപി ഫോണില്‍ പറഞ്ഞതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വ്യക്തമാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.