കെ-റെയില്‍: ശബ്ദ മലിനീകരണം ജനങ്ങളെ ബാധിക്കാമെന്ന് ഡിപിആര്‍

കെ-റെയില്‍: ശബ്ദ മലിനീകരണം ജനങ്ങളെ ബാധിക്കാമെന്ന് ഡിപിആര്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി പ്രാവര്‍ത്തികമായാല്‍ ഉണ്ടാകുന്ന ശബ്ദ മലിനീകരണം പ്രദേശത്തെ ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആര്‍. പ്രത്യേക തോതിലുള്ള ശബ്ദം മാനസികാസ്വാസ്ഥ്യത്തിന് ഇടയാക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ആരാധനായലങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് പറയുന്ന ഡിപിആര്‍ ശബ്ദ മലിനീകരണം കുറയ്ക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശിക്കുന്നു. പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി-സാമൂഹിക ആഘാത പഠനം ഡിപിആറിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പഠനത്തിലാണ് ട്രെയിന്‍ ഓടിത്തുടങ്ങുമ്പോഴും അതിന്റെ നിര്‍മാണം നടക്കുമ്പോഴുമുണ്ടാകുന്ന ശബ്ദ മലിനീകരണം ജനങ്ങളുടെ ഉറക്കത്തേയും മാനസികാരോഗ്യത്തേയും ബാധിക്കുമെന്ന് വ്യക്തമാക്കുന്നത്.

ശബ്ദ മലിനീകരണം വലിയ തോതിലുള്ള ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നതിനാല്‍ അതൊഴിവാക്കാനുള്ള പ്രതിവിധികള്‍ കണ്ടെത്തണം എന്നാണ് നിര്‍ദേശം. ഇക്കാര്യത്തിലുള്ള മാര്‍ഗ നിര്‍ദേങ്ങള്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ അമേരിക്കയിലെ മാനദണ്ഡങ്ങള്‍ നടപ്പാക്കണം എന്നാണ് നിര്‍ദേശിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.