കൊച്ചി: യുവജനങ്ങള്‍ക്കായി മുപ്പത് ദിന ഓണ്‍ലൈന്‍ ശില്‍പ ശാല സംഘടിപ്പിക്കുന്നു. സലേഷ്യന്‍ സന്യാസസമൂഹത്തിന്റെ ബാംഗ്ലൂര്‍ പ്രൊവിന്‍സിന്റെയും കെസിബിസി യൂത്ത് കമ്മീഷന്റെയും ബോസ്‌കോ യൂത്ത് സര്‍വീസസ് കൊച്ചിയുടെയും (IYDC)നേതൃത്വത്തിലാണ് ശില്‍പ ശാല സംഘടിപ്പിക്കുന്നത്. മുപ്പത് ദിന ഓണ്‍ലൈന്‍ യുവജന പരിശീലന ശില്‍പ ശാലയാണ് സ്‌കില്‍ത്തണ്‍ 2022 (skilthon 2022.) .
ജനുവരി 31ന് ശില്‍പശാലയ്ക്ക് തുടക്കമാകും. തിങ്കള്‍ മുതല്‍ വെള്ളിവരെ ആറു ആഴ്ചകളിലായി 30 ക്ലാസുകള്‍ വൈകുന്നേരം 6 മണിക്ക് സലേഷ്യന്‍ സന്യാസസമൂഹത്തിന്റെ ബാംഗ്ലൂര്‍ പ്രൊവിന്‍സിന്റെ  https://www.youtube.com/channel/UCNmQ0-PfKi2PgQOkeG1di3Q/featured യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യും. 
യുവാക്കളും മാധ്യമങ്ങളും, യുവാക്കളും കുടുംബവും, യുവത്വവും വ്യക്തിത്വവും, യുവത്വവും കരിയറും, യുവത്വവും ആസക്തികളും, സോഫ്റ്റ് സ്‌കില്‍സ് തുടങ്ങി 30 വിഷയങ്ങളില്‍ പ്രഗത്ഭര്‍ നയിക്കുന്ന ക്ലാസുകള്‍ ഉണ്ടാവും. 30 ദിന ക്ലാസുകളുടെ അവസാനം ഒരു മൂല്യനിര്‍ണയം  ഉണ്ടായിരിക്കും. ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കും https://www.youtube.com/channel/UCNmQ0-PfKi2PgQOkeG1di3Q/featured youtube ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്കും മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാം. 
ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 7000 രൂപ, മൂന്നാം സമ്മാനം 5000 രൂപ, പ്രോത്സാഹന സമ്മാനം 10 പേര്‍ക്ക് 500 രൂപ വീതവും നല്‍കും. ഓരോ ദിവസവും അപ്ലോഡ് ചെയ്യുന്ന വീഡിയോയില്‍ നിന്ന് ഒന്നോ രണ്ടോ ഒറ്റ വാക്കില്‍ ഉത്തരം എഴുതാനുള്ള  ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍ ഫോം വഴി ആയിരിക്കും മൂല്യനിര്‍ണയം നടത്തുന്നത്.  ചോദ്യങ്ങള്‍ കിട്ടി ഉത്തരം നല്‍കാന്‍ രണ്ടു ദിവസത്തെ സമയം നല്‍കും. സ്‌കില്‍ത്തണില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഗൂഗിള്‍ ഫോമിന്റെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.
https://forms.gle/Cp4eJkH1G55VG8wW8.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.