ന്യൂഡല്‍ഹി: ഏഷ്യയിലും പസഫിക് മേഖലയിലും ഇന്ത്യയുടെ സ്ഥാനം നിര്‍ണ്ണായകമെന്ന് സ്ലോവേനിയന്‍ പ്രധാനമന്ത്രി ജാനെസ് ജാന്‍സ. തായ് വാനില്‍ ഉള്‍പ്പെടെ ചൈന നടത്തുന്ന നീക്കങ്ങള്‍് മേഖലയിലെ വലിയ അസ്വസ്ഥകള്‍ക്കു കാരണമാകുന്നുണ്ടെന്നും ദൂരദര്‍ശനു നല്‍കിയ അഭിമുഖത്തില്‍ ജാന്‍സ പറഞ്ഞു.'യൂറോപ്യന്‍ യൂണിയന്‍ ഒരിക്കലും ചൈനയുടെ തന്ത്രത്തില്‍ കുരുങ്ങില്ലെന്ന് ബീജിംഗ് മനസ്സിലാക്കണം'.
തായ് വാനെ സ്ലോവേനിയ എന്നും പിന്തുണയ്ക്കും. അവിടത്തെ ജനങ്ങള്‍ സ്വാതന്ത്ര്യം സ്വയം നേടിയെടുത്തവരാണ്. സമാധാനമാണ് അവരുടെ മുഖമുദ്ര. തായ് വാന് മേല്‍ ഒരു തരത്തിലുള്ള സൈനിക സമ്മര്‍ദ്ദവും അംഗീകരിക്കാനാവില്ലെന്നും സ്ലോവേനിയന്‍ പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യക്ക് മാത്രമേ ഏഷ്യയിലും പസഫിക് മേഖലയിലും മേഖലയിലെ ശാന്തിയും സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ സാധിക്കൂവെന്നും ലോക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദം ഏറെ മാതൃകാപരമാണെന്നും ജാന്‍സ നിരീക്ഷിച്ചു.
ലിത്വാനിയക്കെതിരായ ചൈനയുടെ സമ്മര്‍ദ്ദ തന്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. റഷ്യയും ഉക്രൈനുമായി നിലനില്‍ക്കുന്ന യുദ്ധസമാന അന്തരീക്ഷം യൂറോപ്യന്‍ യൂണിയന്‍ നിരീക്ഷിച്ചു വരുന്നു. എന്നാല്‍ ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുണ്ടാക്കുന്ന വിഷയം അതിലേറെ അപകടമാണെന്ന കാര്യം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച ചെയ്തെന്നും ജാന്‍സ വ്യക്തമാക്കി.
കൃത്യം 30 വര്‍ഷം മുമ്പ് സ്ലോവേനിയയെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച ഉടന്‍ തന്നെ തന്നെ ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിക്കാനായതില്‍ തനിക്ക് അഭിമാനമുണ്ട്. '1992 മുതല്‍ കനത്ത ഭാരമുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളുടെ ഈ തുടക്കം ഞങ്ങള്‍ ആഘോഷിക്കുകയാണ്. സ്ലോവേനിയയും ഇന്ത്യയും തമ്മില്‍ ഔദ്യോഗിക ബന്ധം സ്ഥാപിച്ചതുമുതല്‍ ഞങ്ങളുടെ ബന്ധം എല്ലാ വര്‍ഷവും വികസിച്ചുകൊണ്ടിരിക്കുകയാണ'്.
കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെ അധ്യക്ഷസ്ഥാനം സ്ലൊവേനിയ വഹിക്കുമ്പോള്‍ ഉള്‍പ്പെടെ ഇന്ത്യയുമായുള്ള ദൃഢ ബന്ധത്തിനായി ശ്രമം നടത്തിയെന്ന് ജാന്‍സ വ്യക്തമാക്കി. നിലവിലെ വളരെ സങ്കീര്‍ണ്ണമായ ആഗോള സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങള്‍ നിര്‍ണ്ണായകമാകുമെന്ന് വ്യക്തമായ ചര്‍ച്ചയ്ക്ക് ശേഷം ഞങ്ങള്‍ മനസ്സിലാക്കി. ഈ സാഹചര്യം ചൂഷണം ചെയ്യാനും നമ്മുടെ പൊതു ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും സാധ്യമായതെല്ലാം ഞങ്ങള്‍ പരമാവധി ചെയ്യും'.
https://www.gov.si/en/news/2022-01-17-interview-of-prime-minister-janez-jansa-for-the-indian-national-television-doordarshan/
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.