അനുദിന വിശുദ്ധര്‍ - ജനുവരി 20
റോമാക്കാരനായിരുന്ന വിശുദ്ധ ഫാബിയാന്‍ മാര്‍പാപ്പ സമൂഹത്തില്‍ വളരെയേറെ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. 236 മുതല്‍ 250 വരെയാണ് അദ്ദേഹം കത്തോലിക്കാ സഭയെ നയിച്ചത്.
തന്റെ എളിയ ജീവിതത്തിലൂടെ നിരവധി മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതിന് ഈ വിശുദ്ധന് കഴിഞ്ഞു. മാക്‌സിമസ് ത്രാക്‌സ് ചക്രവര്‍ത്തിയുടെ ഭരണ കാലത്തായിരുന്നു ഫാബിയാന്‍ ജീവിച്ചിരുന്നത്.
എന്നാല്‍ മതപീഡനങ്ങള്‍ കുറെ അനുഭവിക്കേണ്ടി വന്ന വിശുദ്ധന് പിന്നീട് വന്ന ചക്രവര്‍ത്തിമാരുടെ കീഴില്‍ സമാധാനപരമായൊരു സഭാ ജീവിതം നയിക്കുവാന്‍ സാധിച്ചു. വര്‍ധിച്ചു വരുന്ന ദൈവജനത്തെ നയിക്കുവാനായി തന്റെ പുരോഹിത വൃന്ദത്തെ പുനസംഘടിപ്പിക്കുക എന്നതായിരുന്നു വിശുദ്ധന്‍ ചെയ്ത ആദ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. കൂടാതെ സെമിത്തേരികള്‍ വിശാലമാക്കുകയും മനോഹരമാക്കുകയും ചെയ്തു.
കാലിക്സ്റ്റസ് സെമിത്തേരിയിലെ ഭിത്തികളില്‍ മനോഹരമായ ചിത്രപ്പണികള്‍ ചെയ്യുവാനും അതിനു മുകളിലായി ഒരു ദേവാലയം പണിയുവാനും അദ്ദേഹം മുന്‍കൈ എടുത്തു. തുടര്‍ന്നു വന്ന ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികളെ അവരുടെ ഹിതമനുസരിച്ചു ജീവിക്കുവാന്‍ അനുവദിച്ചിരുന്നതിനാല്‍ വിശുദ്ധന്റെ കീഴില്‍ സഭയ്ക്ക് അതിവേഗം വളര്‍ച്ച ലഭിച്ചു.
എന്നാല്‍ ചക്രവര്‍ത്തിയായ ഡെസിയൂസ് അധികാരത്തില്‍ വന്നതോടെ ഈ സമാധാനാന്തരീക്ഷം തകര്‍ക്കപ്പെട്ടു. ക്രൂരനായ ഡെസിയൂസ് ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിലുള്ള വിശ്വാസം തകര്‍ക്കാന്‍ വേണ്ടി വിജാതീയരായ ദൈവങ്ങളെ ആരാധിക്കാന്‍ കല്‍പിച്ചുകൊണ്ടുള്ള ഉത്തരവിറക്കി.
എന്നിരുന്നാലും നിരവധി പേര്‍ തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി ക്രൂരമായ പീഡനങ്ങള്‍ സഹിക്കുകയും മരണം വരിക്കുകയും ചെയ്തു. അങ്ങനെ സഭയ്ക്ക് നിരവധി വിശ്വാസികളെ നഷ്ടപ്പെട്ടു.
ഒടുവില്‍ ശത്രുക്കള്‍ ഫാബിയന്‍ പാപ്പായെ പിടികൂടുകയും തടവിലിടുകയും ചെയ്തു. ക്രൂരന്‍മാരായ മര്‍ദ്ദകരുടെ കരങ്ങളാല്‍ 250 ല്‍ പാപ്പാ വധിക്കപ്പെട്ടു. കാലിക്സ്റ്റസ് സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. അയര്‍ലന്‍ഡിലെ മൊളാഗാ
2. അയര്‍ലന്‍ഡിലെ ഫെയിഗിന്‍
3. റോമിലെ സെസനാ ബിഷപ്പായ മൗറൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.