അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട: പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട: പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശം പുറത്തിറങ്ങി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. കോവിഡ് ബാധിച്ച കുട്ടികളില്‍ ഉപയോഗിക്കേണ്ട മരുന്നുകളെ കുറിച്ച് ഉള്‍പ്പെടെ വ്യക്തമാക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം.

പുതുക്കിയ മാര്‍ഗ നിര്‍ദേശം അനുസരിച്ച് അഞ്ച് വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ആറുമുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും, കുട്ടികള്‍ക്ക് അനുയോജ്യമായ മാസ്‌കുകള്‍ ഉപയോഗിക്കാം. എന്നാല്‍ 12 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആന്റിവൈറലുകളോ മോണോക്ലോണല്‍ ആന്റിബോഡികളോ നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.

ഗുരുതരമായ കേസുകളില്‍ മാത്രമേ സ്റ്റിറോയിഡുകളുടെ ഉപയോഗത്തിന് അനുമതിയുള്ളു. എന്നാല്‍ കോവിഡ് ബാധിച്ച് മൂന്ന് മുതല്‍ അഞ്ചു ദിവസം വരെ സ്റ്റിറോയിഡുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് നെഗറ്റീവ് ആയതിന് ശേഷം കുട്ടികള്‍ക്ക് കൊടുക്കേണ്ട പരിചരണങ്ങളെ കുറിച്ചും മാര്‍ഗ നിര്‍ദേശം വ്യക്തമാക്കുന്നുണ്ട്. കുട്ടികള്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കണം. കൂടാതെ പോഷകാഹാരം, കൗണ്‍സിലിംഗ് എന്നിവയും ലഭ്യമാക്കണമെന്നും നിര്‍ദേശത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.