300 അനധികൃത നിയമനങ്ങള്‍; സെറിഫെഡില്‍ നടന്നത് തൊഴില്‍ കുംഭകോണം: അന്വേഷിക്കണമെന്ന് ഹൈക്കോടതി

300 അനധികൃത നിയമനങ്ങള്‍; സെറിഫെഡില്‍ നടന്നത് തൊഴില്‍ കുംഭകോണം: അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സെറിഫെഡില്‍ (കേരള സ്റ്റേറ്റ് സെറികള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് അപെക്‌സ് സൊസൈറ്റിയില്‍) നടന്നത് കേരളം കണ്ട ഏറ്റവും വലിയ തൊഴില്‍ കുംഭകോണങ്ങളില്‍ ഒന്നെന്ന് ഹൈക്കോടതി. മുന്നൂറോളം പേര്‍ അനധികൃതമായി നിയമിക്കപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഇത്രയധികം ജീവനക്കാരെ നിയമവിരുദ്ധമായി നിയമിച്ചത് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഡയറക്ടര്‍ ബോര്‍ഡ് തന്നെയാണ്. കേരളത്തിലെ ഓരോ ജില്ലകളിലും ഓഫീസ് തുറന്നായിരുന്നു ഈ നിയമനങ്ങള്‍ നടത്തിയത്. ഒടുക്കം, ബോര്‍ഡിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലായപ്പോള്‍, 271 ജീവനക്കാരെ വിവിധ വകുപ്പുകളിലേക്ക് സര്‍ക്കാര്‍ പുനര്‍വിന്യസിച്ചു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അറിഞ്ഞു കൊണ്ടാണ് ഈ ക്രമക്കേട് നടന്നെന്ന് ജസ്റ്റിസ് എ.എന്‍ നഗരേഷ് പറയുന്നു.

സെറിഫെഡ് പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍, ഹര്‍ജിക്കാര്‍ അനധികൃത നിയമങ്ങളെ ചോദ്യം ചെയ്തിരുന്നില്ല. സെറിഫെഡിന്റെ തകര്‍ച്ചക്കുള്ള പ്രധാന കാരണം ജീവനക്കാരുടെ അനധികൃത നിയമനമാണെന്ന് അക്കൗണ്ട് ജനറല്‍, പ്ലാനിങ് ബോര്‍ഡ്, ധനകാര്യവകുപ്പ്, എന്നിവയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കോടതി വിലയിരുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.