ക്രിസ്ത്യാനിയെ കണ്ടുപഠിക്കൂ: സുഗതകുമാരി

ക്രിസ്ത്യാനിയെ കണ്ടുപഠിക്കൂ: സുഗതകുമാരി

പാലക്കാട്: ക്രിസ്ത്യാനികൾ ചെയ്യുന്ന ആതുര രംഗത്തെ സേവനങ്ങളെ പുകഴ്ത്തി പ്രശസ്ത മലയാള കവിയത്രി സുഗതകുമാരി എസ്.എൻ.ഡി.പി. യോഗത്തിന്റെ മുഖപത്രമായ യോഗ നാദത്തിൽ (ആഗസ്റ്റ് ലക്കം) എഴുതിയ കത്തിലാണ് ആണ് എഴുതിയ കത്തിലാണ് സുഗതകുമാരി ക്രൈസ്തവ സേവനങ്ങളെ വാഴ്ത്തിയത്.

'ഏറ്റവും ഭാഗ്യം കെട്ട വർക്ക് വേണ്ടിയുള്ള സേവനങ്ങളെപ്പറ്റി ആണ് ഞാൻ പറഞ്ഞത് അത്. എൻ.എസ്. എസ്സും, എസ്.എൻ.ഡി.പിയും യോഗവും അതായത് ഹിന്ദുക്കൾ ആതുരസേവനരംഗത്ത് ക്രിസ്ത്യാനിയെ കണ്ടുപഠിക്കട്ടെ' കവിയത്രി കുറിച്ചു. മഹാരോഗികൾ സേവനം തേടി വിളിക്കുമ്പോൾ, അവരെ കിടത്തി ശുശ്രൂഷിക്കാനും, തേച്ചു കഴുകാനും മലമൂത്രങ്ങൾ എടുക്കുവാനും അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും നമുക്ക് ഇടങ്ങളുണ്ടോ? മദർ തെരേസ യുടെയും മറ്റു സ്ഥാപനങ്ങളല്ലാതെ? മക്കൾ തള്ളിക്കളഞ്ഞവരും ദരിദ്രരും അവശരുമായ വൃദ്ധമാതാപിതാക്കൾ ഇടംതേടി വരുമ്പോൾ എങ്ങോട്ട് പറഞ്ഞയക്കണം? അച്ചന്മാരുടെ വൃദ്ധമന്ദിരങ്ങളിലേക്കല്ലാതെ? ഭ്രാന്ത് പിടിച്ചു ഉലയുന്ന വീട്ടിൽ നിന്നും നാട്ടിൽ നിന്നും പുറന്തള്ളപ്പെട്ട, ഭാഗ്യദോഷികളെ നോക്കാൻ ആരുണ്ട്? അനാഥരായ കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികൾ, മുന്നിൽ വന്നു കൈനീട്ടുമ്പോൾ അവരെ കൈപിടിച്ച് ഏൽപ്പിക്കാൻ നമുക്ക് ആവശ്യത്തിന് സ്ഥാപനങ്ങള്ളുണ്ടോ? കോൺവെന്റുകൾ അല്ലാതെ?

അയൽ നാടുകളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ കേരളത്തിൽ പ്രത്യേകിച്ചു കൊച്ചിയിൽ കൊണ്ടുവന്നു വിൽക്കാറുണ്ട്. അവർ തെരുവിൽ ഭിക്ഷാടനം ചെയ്തും മോഷണം നടത്തുകയും, പോക്കറ്റടിക്കാനും ശരീരം വിൽക്കുവാനും പരിശീലക്കപെട്ട് അലയുന്നു.നമ്മുടെ മാന്യന്മാർ അവരെ വിലയ്ക്കു വാങ്ങി ഉപയോഗിക്കുന്നു പോലീസിൻറെ പിടിയിലാകുന്ന ഇത്തരം നൂറുകണക്കിന് കുട്ടികൾ ഉണ്ട്. അധികവും ആന്ധ്ര തമിഴ്നാട് പ്രദേശങ്ങളിൽ നിന്നുള്ളവർ. ഇവരെ ഏറ്റെടുക്കുകയും കേസ് നടത്തി കോടതിയെ സഹായിക്കുകയും ചെയ്യുന്നത് ആരാണ്? 

ചൈൽഡ് ലൈൻ, ഡോൺബോസ്കോ മുതലായ ക്രിസ്തീയ സംഘടനകളെല്ലാതെ?

എയ്ഡ്സ് രോഗികൾക്കും കുട്ടികൾക്കും ഒരു ശരണ കേന്ദ്രം ഒരുക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ടോ? അംഗവൈകല്യമുള്ള കുട്ടികൾക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവർക്കും കണ്ണില്ലാത്തവർക്കും വേണ്ടിയുള്ള സ്ഥാപനങ്ങൾ നമുക്കുണ്ടോ? ക്രിസ്ത്യാനികൾക്കല്ലാതെ? സംരക്ഷിച്ച് പൊന്ന ഒറ്റമകൾ മരിച്ച് അനാഥവസ്ഥയിലായ, ഓർമ്മ നശിച്ച ഒരു 85 കഴിഞ്ഞ് അമ്മയ്ക്ക് വേണ്ടി ഞാൻ ഇപ്പോൾ ഇടം തേടി നടക്കുകയാണ്. ആർക്കും സൗകര്യമില്ല. സിസ്റ്റർമാർ നടക്കുന്ന സ്ഥാപനങ്ങളിലല്ലാതെ.

ക്രിസ്ത്യാനികളെപ്പോലെ സേവന തത്പരരായി ജീവിക്കാൻ സുഗതകുമാരി ഹൈന്ദവരെ ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.