മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം: ഏഴ് മരണം; 15 പേര്‍ക്ക് പരിക്ക്

മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം: ഏഴ് മരണം; 15 പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീ പടര്‍ന്നു പിടിച്ച് ഏഴ് പേര്‍ വെന്തു മരിച്ചു. സെന്‍ട്രല്‍ മുബൈയിലെ ഗാന്ധി ആശുപത്രിക്ക് സമീപമുള്ള കമലാ ബില്‍ഡിംഗിലാണ് ഇന്ന് പുലര്‍ച്ചയോടെ തീ പടര്‍ന്നത്. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.

ഇരുപത് നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലാണ് തീ പിടുത്തമുണ്ടായത്. തീ പടര്‍ന്നയുടന്‍ അലാം മുഴങ്ങുകയും പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയുമായിരുന്നു. പതിമൂന്ന് ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് തീ അണയ്ക്കാനായത്.

പരിക്കേറ്റവരില്‍ ഏഴുപേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൂന്ന് പേര്‍ പിന്നീട് മരണത്തിന് കീഴടങ്ങി. മറ്റ് രണ്ട് പേരുടെ നില തൃപ്തികരമാണ്.

പരിക്കേറ്റ 15 പേരെ സമീപത്തെ ഭാട്ടിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് രോഗികളുടെ നില ഗുരുതരമാണ്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുംബയ് മേയര്‍ കിഷോരി പെഡ്നേക്കര്‍ അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.