മെത്രാപ്പൊലീത്താമാരുടെ തിരഞ്ഞെടുപ്പ്: 14 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു

 മെത്രാപ്പൊലീത്താമാരുടെ തിരഞ്ഞെടുപ്പ്: 14 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്താമാരുടെ തിരഞ്ഞെടുപ്പിനുള്ള 14 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഏഴ് മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുക്കുന്നതിനായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ മുന്നോടിയായി മാനേജിങ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ട പട്ടികയാണിത്. ഫെബ്രുവരി 25ന് കോലഞ്ചേരിയിലാണ് യോഗം ചേരുന്നത്.

പട്ടിക ചുവടെ ചേര്‍ക്കുന്നു: ഫാദര്‍ ഏബ്രഹാം തോമസ് (സഭയുടെ എക്യൂമെനിക്കല്‍ റിലേഷന്‍സ് സെക്രട്ടറിയും പഴയ സെമിനാരി അധ്യാപകനും), ഫാദര്‍ അലക്സാണ്ടര്‍ പി. ഡാനിയേല്‍ (കോട്ടയം വാകത്താനം വള്ളിക്കാട് ദയറ മാനേജര്‍), ഫാദര്‍ എല്‍ദോ ഏലിയാസ് (സെന്റ് തോമസ് ഫ്‌ളോറിഡ, യുഎസ്), കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍ (സെന്റ് ജോര്‍ജ് കത്തിപ്പാറത്തടം, സെന്റ് സ്റ്റീഫന്‍സ് കൂത്താട്ടുകുളം) ഫാദര്‍ എം.സി കുര്യാക്കോസ് (മുളന്തുരുത്തി വെട്ടിക്കല്‍ ദയറ മാനേജര്‍), ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിഷ് ആശ്രമം, രാജസ്ഥാന്‍), ഡോ. റെജി ഗീവര്‍ഗീസ് (കോട്ടയം പഴയ സെമിനാരി അധ്യാപകന്‍), ഫാദര്‍ ഷിബു വേണാട് മത്തായി (സെന്റ് ഗ്രിഗോറിയോസ് ബെന്‍സെയ്‌ലം, പെന്‍സില്‍വേനിയ, യുഎസ്), ഫാദര്‍ പി.സി.തോമസ് (കോട്ടയം പഴയ സെമിനാരി അധ്യാപകന്‍), ഫാദര്‍ ഡോ. വര്‍ഗീസ് കെ. ജോഷ്വ (പൊങ്ങന്താനം സെന്റ് തോമസ്, ഞാലിയാകുഴി ദയറ അംഗം), ഫാദര്‍ വര്‍ഗീസ് പി. ഇടിച്ചാണ്ടി (സെന്റ് ഗ്രിഗോറിയോസ്, ഇന്ദിരാ നഗര്‍, ബെംഗളുരു), ഫാദര്‍ വിനോദ് ജോര്‍ജ് (പരുമല സെമിനാരി മാനേജര്‍), ഫാദര്‍ യാക്കോബ് തോമസ് (ദേവലോകം അരമന മാനേജര്‍), ഫാദര്‍ സഖറിയാ നൈനാന്‍ (നാലുന്നാക്കല്‍ മാര്‍ ഗ്രിഗോറിയോസ്, ഞാലിയാകുഴി ദയറാംഗം).

ഈ 14 പേരില്‍ നിന്ന് 11 പേരെയാണ് മാനേജിങ് കമ്മിറ്റി തിരഞ്ഞെടുക്കേണ്ടത്. അതില്‍ നിന്ന് ഏഴ് പേരെ അസോസിയേഷന്‍ യോഗമാണ് തിരഞ്ഞെടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.