ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസം സുഭാഷ് ഭൗമിക്ക് അന്തരിച്ചു

 ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസം സുഭാഷ് ഭൗമിക്ക് അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന സുഭാഷ് ഭൗമിക് അന്തരിച്ചു. 73 വയസായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നേരത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എക്ബാല്‍പുരിലെ നേഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചിരുന്നു.

1970-ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്നു. പേരുകേട്ട സ്‌ട്രൈക്കറായിരുന്ന അദ്ദേഹം കൊല്‍ക്കത്ത വമ്പന്‍മാരായിരുന്ന മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ്, സാള്‍ഗോക്കര്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടീമുകള്‍ക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. 1979-ല്‍ വിരമിച്ച അദ്ദേഹം പിന്നീട് പരിശീലകനെന്ന നിലയിലും പേരെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.