പണം വാങ്ങിയത് സംവിധായകന്‍ എന്ന നിലയില്‍; ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാന്‍: ബാലചന്ദ്ര കുമാര്‍

പണം വാങ്ങിയത് സംവിധായകന്‍ എന്ന നിലയില്‍; ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാന്‍: ബാലചന്ദ്ര കുമാര്‍

കൊച്ചി: ഭീഷണിപ്പെടുത്തി പത്ത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്ന ദിലീപിന്റെ ആരോപണം നിഷേധിച്ച് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. സംവിധായകന്‍ എന്ന നിലയിലാണ് ദിലീപ് പണം നല്‍കിയത്.

കേസ് നടക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദിലീപ് തനിക്ക് പണം നല്‍കിയത്. സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാനാണ് ബിഷപ്പിനെ ഇതിലേക്ക് വലിച്ചിഴച്ചതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. സത്യവാങ്മൂലം പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലായിരുന്നു ദിലീപ് ബാലചന്ദ്ര കുമാറിനെതിരെ ആരോപണമുന്നയിച്ചത്. ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പലപ്പോഴായി പത്ത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നുമാണ് ദിലീപ് പറയുന്നത്.

ജാമ്യത്തിനായി നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയെന്നും പ്രതിഫലമായി എന്തെങ്കിലും കൊടുക്കണമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടതെന്നും നടന്‍ ആരോപിച്ചിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഒന്‍പതുമണിക്ക് തുടങ്ങിയ ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ഉച്ചയോടെ ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത് എത്തി ദിലീപിനെ പ്രത്യേകം ചോദ്യം ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.