അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ കാണാതായ 17 കാരനെ ചൈനയില്‍ കണ്ടെത്തി; തിരികെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ കാണാതായ 17 കാരനെ ചൈനയില്‍ കണ്ടെത്തി; തിരികെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ നിന്ന് കാണാതായ പതിനേഴുകാരനെ കണ്ടെത്തിയതായി ചൈന. കുട്ടിയെ തിരിച്ചയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചു വരികയാണെന്ന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചു.

അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയില്‍ സിഡോ ഗ്രാമത്തില്‍ നിന്ന് കാണാതായ മിറം തരോണിനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് ചൈനീസ് സൈന്യം അറിയിച്ചതായി ലെഫ്റ്റനന്റ് കേണല്‍ ഹര്‍ഷ വര്‍ദ്ധന്‍ പാണ്ഡെ വ്യക്തമാക്കി.

ഈ ആഴ്ച ആദ്യം ചൈനീസ് സൈന്യം കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയര്‍ന്നിരുന്നു. മിറം തരോണിനൊപ്പം സുഹൃത്ത് ജോണി യായിങിനേയും തട്ടിക്കൊണ്ടു പോവുകയും പിന്നീട് അയാള്‍ രക്ഷപെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കാണാതായ കുട്ടിയെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കണമെന്ന് ഇന്ത്യന്‍ സൈന്യം ചൈനീസ് സേനയോട് ആവശ്യപ്പെട്ടിരുന്നു. വേട്ടയ്ക്കും പച്ചമരുന്ന് ശേഖരിക്കാനുമായി പോയപ്പോള്‍ വഴിതെറ്റിപ്പോയതാകാമെന്നും ഇയാളെ ഔദ്യോഗിക മാര്‍ഗത്തിലൂടെ കൈമാറണമെന്നുമാണ് ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.