കുവൈറ്റ് സിറ്റി: ഹവല്ലിയിൽ പ്രവർത്തിക്കുന്ന ഹലാ സൂപ്പർ സ്പെഷ്യാലിറ്റി ക്ലിനിക് എസ്എംസിഎ അംഗങ്ങൾക്കായി പ്രത്യേക ആരോഗ്യ പദ്ധതി നടപ്പാക്കുന്നു.
ശനിയാഴ്ച വൈകുന്നേരം ഏഴിനു നടന്ന വെബിനാറിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതികളുടെ ഔദ്യോഗികമായ തുടക്കം കുറിച്ചു.
ആരോഗ്യ സെമിനാറുകൾ, പ്രത്യേക സ്പെഷ്യാലിറ്റി ക്യാമ്പയിനുകൾ, ഫ്രീ മെഡിക്കൽ ക്യാമ്പുകൾ, ചികിത്സ കൺസൾട്ടേഷൻ എന്നിവക്ക് പ്രത്യേക നിരക്കുകൾ പദ്ധതിയുടെ ഭാഗമാണ്.
എസ്എംസിഎ പ്രസിഡന്‍റ് ബിജോയ് പാലാക്കുന്നേലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വെബിനാറിൽ "കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും പരിഹാരങ്ങളും "എന്ന വിഷയത്തിൽ ഡോ. ആദർശ് അശോകൻ സംസാരിച്ചു. തുടർന്നു നടന്ന ചോദ്യോത്തര വേളയിൽ എച്ച്എംസിയുടെ മെഡിക്കൽ ഡയറക്ടർ ഡോ.ജെയിംസ്, എൻഡോക്രൈനോളജിസ്റ്റ് ഡോ.ബദൂർ, ഡയബറ്റോളജിസ്റ്റ്, ഡോ. റഷ എന്നിവർ ചോദ്യങ്ങൾക്ക് മറുപടി നൽകി.ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതവും ട്രഷറർ സാലു പീറ്റർ നന്ദിയും പറഞ്ഞു.
ഫെബ്രുവരി മാസം മുഴുവൻ നീണ്ടു നിൽക്കുന്ന സൗജന്യ ജിപി കൺസൾട്ടൻസി ആണ് ആദ്യ സ്പെഷ്യാലിറ്റി ക്യാമ്പിയിൻ. കോവി ഡാനന്തര സംശയ നിവാരണത്തിനും പരിശോധനകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
എസ്എംസിഎ അംഗത്വ കാർഡോ, അംഗത്വ ഡയറക്ടറി കോളത്തിന്‍റെ ഫോണിൽ സേവ് ചെയ്തിരിക്കുന്ന ഫോട്ടോയോ കാണിച്ചാൽ അംഗങ്ങൾക്ക് ഈ സേവനങ്ങൾ ഹലാ ക്ലിനിക്കിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് സോഷ്യൽ കൺവീനർ സന്തോഷ് ചക്യാത്തിനെ 97254631 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.