സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യാ ഗേറ്റിലാണ് നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തത്. സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിനുള്ള ആദരമായാണ് പ്രതിമ സ്ഥാപിച്ചത്.

രാജ്യത്തിന് ഇത് ചരിത്ര ദിനമാണെന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഡല്‍ഹി രാജ് ഘട്ടിലെ ദണ്ഡി യാത്രയുടെ ശില്‍പം നിര്‍മ്മിച്ച പ്രശസ്ത ശില്‍പി ഒഡീഷ സ്വദേശിയായ അദ്വൈത് ഗഡനായകാണ് നേതാജിയുടെ പ്രതിമയും പണിതത്. 28 അടി നീളവും ആറ് അടി വീതിയുമുള്ള പ്രതിമ അദ്വൈതിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം ശില്‍പികള്‍ ചേര്‍ന്നാണ് രൂപപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.