തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ്പ്ര വേശനത്തിനു ള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രവേശനത്തിനു യോഗ്യത നേടിയവര്‍ക്ക് 29നു വൈകീട്ട് അഞ്ച് മണി വരെ ഓപ്ഷന്‍ നല്‍കാം. ഫെബ്രു വരി രണ്ടിട്ട്ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിക്കും.
അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ട ഫീസ് ഓണ്‍ലൈനായോ ഹെഡ്‌പോസ്റ്റ് ഓഫീസ് വഴിയോ അടയ്ക്കണം. തുടര്‍ന്നു ഫെബ്രുവരി മൂന്ന് മുതല്‍ ഏഴിന് വൈകീട്ട് നാല് വരെ കോളജു കളില്‍ ഹാജരായി പ്രവേശനം നേടണം.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കോളജുകളിലേക്കും ഈ ഘട്ടത്തില്‍ ഓപ്ഷന്‍ നല്‍കണം. പുതിയതായി കോളജുകളെ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ അടുത്ത ഘട്ടങ്ങളില്‍ പുതിയ ഓപ്ഷന്‍ നല്‍കാന്‍ അനുവദിക്കില്ല. അലോട്‌മെന്റ് ലഭിക്കുന്നവര്‍ നിശ്ചിത തീയതിക്കുള്ളില്‍ പ്രവേശനം നേടിയില്ലെങ്കില്‍ അലോട്‌മെന്റ് റദ്ദാകും. ഈ വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള
അലോട്‌മെന്റുകളിലേക്കു പരിഗണിക്കില്ല.
അലോട്‌മെന്റ് ലഭിച്ചാല്‍ പ്രവേശനം നേടുമെന്ന ്ഉറപ്പുള്ള കോളേജുകളിലേക്കും കോഴ്‌സുകളിലേക്കും മാത്രം ഓപ്ഷന്‍ നല്‍കാന്‍ ശ്രദ്ധിക്കണം. 15 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വിജ്ഞാപനത്തിലുണ്ട്. സ്വാശ്രയ ഡെന്റല്‍ കോളജുകളുടെ പൊതുവായ ഫീസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.