ന്യൂഡല്‍ഹി: രാജ്യം 73-ാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. സന്ദര്‍ശകരെ ചുരുക്കി, കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബുധനാഴ്ച രാവിലെ പത്തരയോടെ റിപബ്ലിക് ദിന പരേഡ് രാജ്പഥില്‍ ആരംഭിച്ചു.
സൈനിക ശക്തി വിളിച്ചോതുന്ന പരേഡില്‍ രാഷ്ടപതി സല്യൂട്ട് സ്വീകരിക്കും 25 നിശ്ചല ദൃശ്യങ്ങള്‍ ഇത്തവണ പരേഡിലുണ്ടാകും ഇതുകൂടാതെ ഇന്ത്യന്‍ വ്യോമസേനയുടെ 75 വിമാനങ്ങളുടെ ഗ്രാന്‍ഡ് ഫ്‌ലൈ പാസ്റ്റ്, മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 480 നര്‍ത്തകരുടെ പ്രകടനങ്ങള്‍ എന്നിവ പരേഡിലെ പ്രധാന ആകര്‍ഷണങ്ങളാണ്.
ഇതു കൂടാതെ കാണികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് ആദ്യമായി പത്ത് വലിയ എല്‍ഇഡി സ്‌ക്രീനുകളും ഇവിടെ സ്ഥാപിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.