ദുബായ്: ഇന്ത്യയുടെ 73 മത് റിപബ്ലിക് ദിനം ആഘോഷിച്ച് യുഎഇ പ്രവാസികളും. രാവിലെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ ഡോ അമന്‍ പുരി ത്രിവർണ പതാക ഉയർത്തി. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ സന്ദേശം വായിച്ചു. ജനാധിപത്യം, നീതി, സമത്വം, സാഹോദര്യം ഇതാണ് നമ്മുടെ രാജ്യത്തിന്‍റെ ജനാധ്യപത്യശക്തിയെന്ന് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
യുഎഇ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയില്‍ തന്നെയാണ് നമ്മുടെ രാജ്യവും സ്വാതന്ത്ര്യത്തിന്‍റെ 75 ാം വർഷവും ആഘോഷിക്കുന്നത്. ഈ സന്തോഷ അവസരത്തില്‍ എല്ലാവർക്കും ആശംസകള്‍ അറിയിക്കുന്നുവെന്ന് ഡോ അമന്‍ പുരി പറഞ്ഞു.
രാവിലെ 11 മണിക്ക് എക്സ്പോ 2020 യിലെ ഇന്ത്യന്‍ പവലിയനിലും പതാക ഉയർത്തല്‍ ചടങ്ങ് നടന്നു. എക്സ്പോയില്‍ റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ശ്വേത സുബ്രാം, അനുപം നായർ എന്നിവർ ഒരുക്കുന്ന സംഗീത പരിപാടിയും എക്സ്പോയില്‍ അരങ്ങേറും.
അബുദബിയില്‍ ഇന്ത്യന്‍ അംബാസിഡർ സഞ്ജയ് സുധീർ ത്രിവർ പതാക ഉയർത്തി. ഇന്ത്യയും യുഎഇയും തമ്മിലുളള കെട്ടുറപ്പുളള ബന്ധം കോവിഡ് മഹാമാരിക്കാലത്ത് ഒന്നുകൂടി ദൃഢമായെന്ന് റിപബ്ലിക് ദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. എക്സ്പോ 2020 യില്‍ ഏറ്റവും അധികം സന്ദർശകരെത്തിയ പവലിയനുകളിലൊന്നാണ് ഇന്ത്യന്‍ പവലിയന്‍. 8 ലക്ഷത്തോളം പേർ പവലിയനിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായങ്ങള്‍ നല്‍കിയ യുഎഇ സർക്കാരിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.