ലക്നോ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 89 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളേയാണ് പ്രഖ്യാപിച്ചത്. ഇതിൽ വനിതാ സ്ഥാനാർത്ഥികളായി 37 പേർ ഉൾപ്പെടും.
നേരത്തെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റില്‍ വനിതകളെ മത്സരിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് പുറത്തിറക്കിയ 125 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 50 വനിതകൾ ഉള്‍പ്പെട്ടിരുന്നു. 41 പേരുകളടങ്ങുന്ന രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 16 സ്ത്രീകളായിരുന്നു ഉൾപ്പെട്ടത്.
ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മ, ഓണറേറിയം ഉയര്‍ത്തുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ആശാ വര്‍ക്കര്‍ പൂനം പാണ്ഡെ തുടങ്ങിയവർ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.